Activate your premium subscription today
ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മകൾ ജിന ഷൂമാക്കറും കാമുകൻ ഇയാൻ ബെത്കെയും വിവാഹിതരായി.
ഏഴ് തവണ എഫ്1 ലോക ചാംപ്യനായ മൈക്കല്‍ ഷൂമാക്കറുടെ (ഷൂമി) കുടുംബത്തെ ബ്ലാക്ക് മെയില്‍ ചെയ്ത രണ്ടുപേര്‍ അറസ്റ്റിൽ.
ഫോർമുല വൺ റേസിങ് ലോകത്തിലെ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ 4.4 മില്യൻ യൂറോയ്ക്ക് വിറ്റഴിഞ്ഞു.
ഡച്ച് പ്രതിഭാസം മാക്സ് വേർസ്റ്റപ്പൻ ഫോർമുല വൺ ലോക കിരീടം മൂന്നാം തവണ നേടുമ്പോൾ ഞാൻ മൈക്കൽ ഷൂമാക്കറെ ഓർത്തു. 10 വർഷം മുൻപ് ഫ്രഞ്ച് ആൽപ്സിൽ മകനോടൊപ്പം സ്കീയിങ് നടത്തുമ്പോൾ പാറയിൽ ഇടിച്ചു വീഴുകയായിരുന്നു മൈക്കൽ. സുരക്ഷാ കവചം ധരിച്ച, പരിചയ സമ്പന്നനായ സ്കീയർ. പക്ഷേ പരുക്ക് ഗുരുതരമായിരുന്നു. ആറു മാസം ഡോക്ടർ നിശ്ചയിച്ച കോമയിൽ, പിന്നീട് പാതി ബോധത്തിൽ പരസഹായത്തോടെ നടത്തം. 2019ൽ പാരിസിൽ സ്റ്റെം സെൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സ്വിറ്റ്സർലൻഡിലെ ജനീവ തടാകക്കരയിലെ വീട്ടിലേക്ക് അയാൾ മടങ്ങി. വിദഗ്ധ ചികിത്സയിലൂടെ സ്വയം നടക്കാനാകും എന്ന വിശ്വാസം പ്രബലമായി. ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ആകുന്നു ഇപ്പോൾ 52 വയസ്സുള്ള ജർമൻ ഇതിഹാസത്തിന്റെ ജീവിതം. പിന്നീട് ആരോഗ്യ വിവരങ്ങൾ പുറത്തു വന്നത് അപൂർവമായി. കുടുംബവും ചികിത്സകരും മുൻ ചാംപ്യന്റെ സ്വകാര്യതയെ മാനിച്ചു.
ഫോർമുല വണ്ണിൽ കഴിഞ്ഞ ഒൻപതു വർഷം മാറ്റങ്ങൾ ഏറെയുണ്ടായി. പുതിയ ചാംപ്യന്മാർ ഉദയം ചെയ്തു. മത്സരങ്ങളും കുടിപ്പകകളും വളർന്നു. പല വമ്പന്മാർക്കും കാലിടറി. പലരും കളമൊഴിഞ്ഞു. മൈക്കൽ ഷൂമാക്കർ അറിയുന്നുണ്ടോ ഇതെല്ലാം? സ്വന്തം മകൻ മിക്ക് ഷൂമാക്കർ എഫ് വൺ സർക്യൂട്ടിൽ ഹരിശ്രീ
ഗുരുഗ്രാം (ഹരിയാന) ∙ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു പോലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ റഷ്യൻ ടെന്നിസ് സൂപ്പർതാരം മരിയ ഷറപ്പോവ, ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ എന്നിവരുടെയും പേരുകൾ. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് കോടതിയുടെ
കാറിരമ്പം മാത്രമുണ്ടായിരുന്ന ആ മനസ്സിപ്പോൾ ശൂന്യമായിരിക്കുമോ? കാറും കോളുമില്ലാത്ത സ്വച്ഛമായ സമുദ്രം പോലെ? അതോ എല്ലാമറിഞ്ഞിട്ടും പ്രതികരിക്കാനാകാത്ത നിസ്സഹായാവസ്ഥയിലോ? ഫോർമുല വൺ കാറോട്ടത്തിൽ എതിരാളികളില്ലാത്ത പ്രതിഭാസം മൈക്കൽ ഷൂമാക്കർ സ്കീയിങ് അപകടത്തിൽപെട്ട്
കൊണ്ടോട്ടി∙ സബ് ആർടി ഓഫിസിൽനിന്നുള്ള ആദ്യ റജിസ്ട്രേഷൻ നമ്പറായ കെഎൽ 84 -0001 ലേലത്തിൽ പോയത് 9,01000 രൂപയ്ക്ക്. റാഫ്മോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എംഡി കൊണ്ടോട്ടി സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖ് ആണ് വാശിയേറിയ ലേലത്തിൽ ആദ്യ നമ്പർ സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപയുടെ മെഴ്സിഡീസ് ബെൻസിന്റെ എഎംജി ജിഎൽഇ 53
ലിസ്ബൺ ∙ ഏറ്റവും കൂടുതൽ ഫോർമുല വൺ കാറോട്ട മത്സര വിജയങ്ങളെന്ന റെക്കോർഡ് മെഴ്സിഡീസിന്റെ ഇംഗ്ലിഷ് താരം ലൂയിസ് ഹാമിൽട്ടന്. ഇന്നലെ നടന്ന പോർച്ചുഗൽ ഗ്രാൻപ്രിയിൽ വിജയിച്ചതോടെയാണു 92 വിജയങ്ങളുമായി ഹാമിൽട്ടൻ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറെ മറികടന്നത്. ഇതോടെ തന്റെ വിജയപ്പട്ടികയിൽ പുതിയൊരു രാജ്യത്തിന്റെ പേരുകൂടി ചേർത്തു ഹാമിൽട്ടൻ. 24 വർഷത്തിനു ശേഷമാണു
നർബറിങ് (ജർമനി)∙ ലൂയിസ് ഹാമിൽട്ടൻ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കർക്കൊപ്പം. ഇന്നലെ ഫോർമുല വൺ കാറോട്ടത്തിലെ ഐഫൽ ഗ്രാൻപ്രിയിൽ ജേതാവായതോടെ ഷൂമാക്കറുടെ 91 ജയങ്ങൾ എന്ന ലോക റെക്കോർഡിന്
Results 1-10