Activate your premium subscription today
കളിമണ്ണിലെ കരുത്തരായ രണ്ടു പേർ ഒളിംപിക് ടെന്നിസ് മത്സരങ്ങളിൽ നിന്നു പുറത്ത്. 14 വട്ടം റൊളാങ് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിട്ടുള്ള റാഫേൽ നദാലിന്റെ ഒളിംപിക് യാത്ര ഇന്നലെ അതേ കോർട്ടിൽ അവസാനിച്ചു. പുരുഷ സിംഗിൾസിൽ നിന്ന് നേരത്തേ പുറത്തായ നദാൽ ഇന്നലെ കാർലോസ് അൽകാരസിനൊപ്പം ഡബിൾസിലും പരാജയപ്പെട്ടു.
വിമ്പിൾഡൻ വനിതാ സിംഗിൾസ് കോർട്ടിൽ അട്ടിമറിക്കാറ്റ്. ഒന്നാം സീഡ് ഇഗ സ്യാംതെക്, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ 6–ാം ദിനം തോറ്റു പുറത്തായി. കസഖ്സ്ഥാന്റെ അൺ സീഡഡ് താരം യുലിയ പുടിൻസെവയാണ് വിമ്പിൾനിൽ കന്നിക്കിരീടമെന്ന ഇഗയുടെ മോഹം മൂന്നാം റൗണ്ടിൽ തന്നെ അവസാനിപ്പിച്ചത്. സ്കോർ: 3–6,6–1,6–2.
ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടെങ്കിലും ഇറ്റാലിയൻ താരം യാനിക് സിന്നർ എടിപി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി. നൊവാക് ജോക്കോവിച്ചിനെ മറികടന്നാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ കരിയറിൽ ആദ്യമായി ഒന്നാമതെത്തിയത്. അൽകാരസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പുതിയ റാങ്കിങ്ങിൽ ജോക്കോവിച്ച്
സെറീന വില്യംസ് 1999 യുഎസ് ഓപ്പൺ കിരീടം ചൂടുമ്പോൾ ഇഗ സ്യാംതെക് ജനിച്ചിട്ടില്ല. റോജർ ഫെഡറർ 2003 വിമ്പിൾഡൻ ചാംപ്യനാകുമ്പോൾ കാർലോസ് അൽകാരസ് ജനിച്ചിട്ടേയുള്ളൂ. സാങ്കേതികമായി ടെന്നിസിലെ ‘ന്യൂ ജനറേഷൻ’ ഗണത്തിൽ ഇരുവരെയും ഉൾപ്പെടുത്താൻ ഇതു മതി. പക്ഷേ ഈ ‘പുതുതലമുറ’യിലെ ഒന്നാംസ്ഥാനക്കാരാണ് തങ്ങൾ എന്നുകൂടി തെളിയിച്ചാണ് പോളിഷ് താരം ഇഗയും സ്പാനിഷ് താരം കാർലോസ് അൽകാരസും ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി മടങ്ങുന്നത്.
പാരിസ് ∙ റാഫേൽ നദാൽ കരിയറിന്റെ അവസാന കാലങ്ങളിലായിരിക്കാം; പക്ഷേ കളിമൺ കോർട്ടിൽ ഇതാ നദാലിന് ഒരു പിൻഗാമി പിറവിയെടുത്തിരിക്കുന്നു– ഇഗ സ്യാംതെക്! വനിതാ സിംഗിൾസിൽ തുടർച്ചയായ 3–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി റൊളാങ് ഗാരോസിൽ അശ്വമേധം തുടർന്ന പോളണ്ട് താരം ഇഗയ്ക്കു മുന്നിൽ വീണു പോയത് ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനി.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ നാലാം വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന് ഒരു ജയം മാത്രം അകലെ. യുഎസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ ഫൈനലിലേക്കു മുന്നേറിയത് (6-2, 6-4). ജാസ്മിൻ പവോലിനി– മിറ ആൻഡ്രീവ സെമിഫൈനൽ മത്സര വിജയികളെ ഫൈനലിൽ ഇഗ നേരിടും.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ. എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഇഗ ഇന്നലെ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ. 40 മിനിറ്റു മാത്രം നീണ്ട പോരാട്ടത്തിലാണ് ഇഗയുടെ ‘ഡബിൾ ബാഗൽ’ ജയം (6–0, 6–0).
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിലെ സൂപ്പർ പോരാട്ടത്തിൽ ജപ്പാനീസ് താരം നവോമി ഒസാക്കയെ വീഴ്ത്തി പോളണ്ട് താരം ഇഗ സ്യാംതെക്. ലോക ഒന്നാം നമ്പർ താരമായ ഇഗയ്കെതിരെ രണ്ടാം സെറ്റ് നേടിയതിനു ശേഷമാണ് ഇവിടെ സീഡില്ലാതെ എത്തിയ ഒസാക്ക കീഴടങ്ങിയത് (7–6,6–1,7–5). മാച്ച് പോയിന്റിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം തുടരെ അഞ്ച് ഗെയിമുകൾ നേടിയായിരുന്നു ഇഗയുടെ രണ്ടാം റൗണ്ട് വിജയം.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ഏഴാം ദിനത്തിൽ റോഡ് ലേവർ അരീനയിൽ ആഞ്ഞുവീശിയ അട്ടിമറിക്കാറ്റിൽ വനിതാ സിംഗിൾസിലെ വൻമരം വീണു. മൂന്നാംറൗണ്ട് മത്സരത്തിൽ ലോക ഒന്നാം നമ്പർ താരവും 4 തവണ ഗ്രാൻസ്ലാം ജേതാവുമായ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനെ അട്ടിമറിച്ചത് ചെക്ക് റിപ്പബ്ലിക്കിന്റെ കൗമാര താരം ലിൻഡ നൊസ്കോവ (3-6, 6-3, 6-4). ലോക റാങ്കിങ്ങിൽ 50–ാം സ്ഥാനത്തുള്ള നൊസ്കോവ ഓസ്ട്രേലിയൻ ഓപ്പണിൽ അരങ്ങേറിയത് ഇത്തവണയാണ്. പുരുഷ സിംഗിൾസിൽ ബൾഗേറിയയുടെ 13–ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ സീഡ് ചെയ്യപ്പെടാത്ത പോർച്ചുഗൽ താരം ന്യൂനോ ബോർഹസ് തോൽപിച്ചതാണ് ഏഴാംദിനത്തിലെ മറ്റൊരു അട്ടിമറി.
ഞായറാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ വനിതാ താരം ഇഗ സ്യാംതെക്കിന് ആദ്യ റൗണ്ട് കടുപ്പം. 2020ലെ ചാംപ്യൻ സോഫിയ കെനിനാണ് ആദ്യ റൗണ്ടിൽ ഇഗയുടെ എതിരാളി. മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ, 2022ലെ റണ്ണറപ് ഡാനിയേൽ കോളിൻസ് എന്നിവരിലൊരാളെ രണ്ടാം റൗണ്ടിലും നേരിടേണ്ടിവരും.
Results 1-10 of 22