Activate your premium subscription today
‘സ്വപ്നങ്ങൾ പിന്തുടരുന്ന ഒരു കുട്ടിയിൽനിന്ന്, ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയ’ താരമെന്നു സ്വയം വിശേഷിപ്പിച്ച് ടെന്നിസ് കോർട്ടിലെ അവസാന പോരാട്ടവും പൂർത്തിയാക്കി കരിയർ അവസാനിപ്പിച്ച് ഇതിഹാസ താരം റാഫേൽ നദാൽ. ‘‘എന്റെ കിരീടങ്ങൾ, അവയുടെ എണ്ണം എല്ലാം ഇവിടെയുണ്ടാകും. പക്ഷേ മയോർക്കയെന്ന ഗ്രാമത്തിലെ ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണു ഞാന് ആഗ്രഹിക്കുന്നത്. ഞാൻ സ്വപ്നം കണ്ടതിലും അധികം നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു.
ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടെങ്കിലും ഇറ്റാലിയൻ താരം യാനിക് സിന്നർ എടിപി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി. നൊവാക് ജോക്കോവിച്ചിനെ മറികടന്നാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ കരിയറിൽ ആദ്യമായി ഒന്നാമതെത്തിയത്. അൽകാരസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പുതിയ റാങ്കിങ്ങിൽ ജോക്കോവിച്ച്
സെറീന വില്യംസ് 1999 യുഎസ് ഓപ്പൺ കിരീടം ചൂടുമ്പോൾ ഇഗ സ്യാംതെക് ജനിച്ചിട്ടില്ല. റോജർ ഫെഡറർ 2003 വിമ്പിൾഡൻ ചാംപ്യനാകുമ്പോൾ കാർലോസ് അൽകാരസ് ജനിച്ചിട്ടേയുള്ളൂ. സാങ്കേതികമായി ടെന്നിസിലെ ‘ന്യൂ ജനറേഷൻ’ ഗണത്തിൽ ഇരുവരെയും ഉൾപ്പെടുത്താൻ ഇതു മതി. പക്ഷേ ഈ ‘പുതുതലമുറ’യിലെ ഒന്നാംസ്ഥാനക്കാരാണ് തങ്ങൾ എന്നുകൂടി തെളിയിച്ചാണ് പോളിഷ് താരം ഇഗയും സ്പാനിഷ് താരം കാർലോസ് അൽകാരസും ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി മടങ്ങുന്നത്.
ഫ്രഞ്ച് ഓപ്പൺ ഫൈനൽ, അലക്സാണ്ടർ സ്വരേവ്, കാർലോസ് അൽകാരസ്, French Open, Tennis, Alexander Zverev, Carlos Alcaraz, Tennis
പാരിസ് ∙ റാഫേൽ നദാൽ കരിയറിന്റെ അവസാന കാലങ്ങളിലായിരിക്കാം; പക്ഷേ കളിമൺ കോർട്ടിൽ ഇതാ നദാലിന് ഒരു പിൻഗാമി പിറവിയെടുത്തിരിക്കുന്നു– ഇഗ സ്യാംതെക്! വനിതാ സിംഗിൾസിൽ തുടർച്ചയായ 3–ാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി റൊളാങ് ഗാരോസിൽ അശ്വമേധം തുടർന്ന പോളണ്ട് താരം ഇഗയ്ക്കു മുന്നിൽ വീണു പോയത് ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനി.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ നാലാം വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന് ഒരു ജയം മാത്രം അകലെ. യുഎസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ ഫൈനലിലേക്കു മുന്നേറിയത് (6-2, 6-4). ജാസ്മിൻ പവോലിനി– മിറ ആൻഡ്രീവ സെമിഫൈനൽ മത്സര വിജയികളെ ഫൈനലിൽ ഇഗ നേരിടും.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും സെമിഫൈനലിൽ. ബൽജിയത്തിന്റെ സാൻഡർ ഗിൽ–ജൊരാൻ വ്ലീഗൻ സഖ്യത്തെയാണ് ക്വാർട്ടറിൽ തോൽപിച്ചത് (7–6,5–7,6–1). ആദ്യ 2 സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയ 10–ാം സീഡുകളെ മൂന്നാം സെറ്റിൽ നിഷ്പ്രഭരാക്കിയാണ് 2–ാം സീഡുകളായ ബൊപ്പണ്ണ–എബ്ദൻ സഖ്യത്തിന്റെ ജയം. സെമിയിൽ ഇറ്റലിയുടെ 11–ാം സീഡുകളായ സിമോൺ ബോലെലി–ആൻഡ്രിയ വാവസോറി എന്നിവരാണ് എതിരാളികൾ.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ക്വാർട്ടർ മത്സര വിജയത്തിലൂടെ ഇറ്റലിയുടെ രണ്ടാം സീഡ് യാന്നിക് സിന്നറിന് സ്വന്തമായത് 2 വലിയ നേട്ടങ്ങൾ. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ പ്രവേശത്തിനൊപ്പം പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനവും ഇരുപത്തിരണ്ടുകാരനായ സിന്നർ ഉറപ്പാക്കി. നിലവിലെ ചാംപ്യനും ഒന്നാം റാങ്കുകാരനുമായ നൊവാക് ജോക്കോവിച്ച് പരുക്കേറ്റ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയതാണ് സിന്നറിനു റാങ്കിങ്ങിൽ നേട്ടമായത്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വിറപ്പിച്ച് അർജന്റീനയുടെ ഇരുപത്തിയഞ്ചുകാരൻ താരം ഫ്രാൻസിസ്കോ സെറുൻഡൊലോ. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–1,5–7,3–6,7–5,6–3 എന്ന സ്കോറിനാണ് സെർബിയൻ താരം ജോക്കോവിച്ചിന്റെ ജയം. രണ്ടും മൂന്നും സെറ്റുകൾ നേടിയ സെറുൻഡൊലോ നാലാം സെറ്റിലും മുന്നേറിയെങ്കിലും നേരിയ പരുക്ക് അതിജീവിച്ച് അവസാനം തിരിച്ചടിച്ച ജോക്കോ മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് ക്വാർട്ടറിൽ. എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന ഇഗ ഇന്നലെ നാലാം റൗണ്ടിൽ തകർത്തുവിട്ടത് റഷ്യൻ താരം അനസ്താസിയ പൊട്ടപോവയെ. 40 മിനിറ്റു മാത്രം നീണ്ട പോരാട്ടത്തിലാണ് ഇഗയുടെ ‘ഡബിൾ ബാഗൽ’ ജയം (6–0, 6–0).
Results 1-10 of 84