Activate your premium subscription today
ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെയും ഒടിടി പ്ലാറ്റ്ഫോമുകളിലെയും അശ്ലീല ഉള്ളടക്കം നിയന്ത്രിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഇന്ത്യൻ സംസ്കാരത്തിനു വിരുദ്ധമായ കാര്യങ്ങളെ അശ്ലീലതയുടെ നിർവചനത്തിൽ ഉൾപ്പെടുത്താനാണു നീക്കം. നിലവിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് അശ്ലീലമായി പരിഗണിക്കുന്നത്.
മുംബൈ ∙പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ബോളിവുഡ് നിർമാതാവ് ഏക്താ കപൂറിനെതിരെ പോക്സോ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്ന് ഏക്തയുടെ അമ്മ ശോഭയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത സീരീസിനെതിരെയാണു പരാതി.
ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഡൈന്‍ ഔട്ട് എന്നിവയിലെല്ലാം ഉപഭോക്താക്കളുടെ പോക്കറ്റും, മനസ്സും നിറയ്ക്കുന്ന ഓഫറുകളുമായി സ്വിഗ്ഗി വണ്ണും സ്വിഗ്ഗി വൺ ലൈറ്റും വരുന്നു. OTT, യാത്ര, ഫാഷൻ, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിലെ സേവനങ്ങളിലൂടെ Swiggy One വരും മാസങ്ങളിൽ കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ്
ഇന്ന് എല്ലാവരും ഒടിടി പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍, പലരും പണം മുടക്കി അല്ല ഇവ ഉപയോഗിക്കുന്നത്. കയ്യിലെ പണം ചെലവഴിക്കാന്‍ മടിച്ചിട്ട് ഫ്രീ ട്രയല്‍ വേര്‍ഷനുകളാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. പക്ഷെ ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന വേര്‍ഷനുകളിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം
കൊച്ചി∙ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി ഒടിടി പ്ലാറ്റ്ഫോം ബിസിനസിൽ മാത്രം 400 കോടി രൂപ സ്വരൂപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിനെ സമീപിച്ച് വിവാദങ്ങളിൽ ഉൾപ്പെട്ട കണ്ണൂർ കടമ്പേരി സ്വദേശി വിജേഷ് പിള്ളയുടെ പക്കൽ നിന്നാണു ഹൈറിച്ച് ഒടിടി പ്ലാറ്റ്ഫോം വാങ്ങിയത്.
ന്യൂഡൽഹി ∙ അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിച്ചിരുന്ന മലയാളം ആപ്ലിക്കേഷൻ ‘യെസ്മ’ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ഇവയുമായി ബന്ധപ്പെട്ട 19 വെബ്സൈറ്റുകൾ, 10 മൊബൈൽ ആപ്പുകൾ, 57 സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയും വിലക്കി. ഒരു കോടിയിലേറെ ഡൗൺലോഡ് നേടിയ ആപ്പും നിരോധിച്ചവയിലുണ്ട്.
മുംബൈ ∙ ദേശീയതലത്തിൽ വീണ്ടും പുരസ്കാരത്തിളക്കവുമായി മനോരമ മാക്സ്. പ്രാദേശിക ഭാഷകളിലെ മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) പുരസ്കാരം മനോരമ മാക്സ് നേടി. അസാധാരണവും പതിവുരീതികൾ മറികടന്നുമുള്ള ഉള്ളടക്കമാണ് മനോരമ മാക്സിനെ പുരസ്കാരത്തിന് അർഹമാക്കിയതെന്നു വിധിനിർണയസമിതി വിലയിരുത്തി. പ്രാദേശിക വിനോദോപാധികളുടെ അതിരുകൾ പുനർനിർവചിക്കാൻ മനോരമ മാക്സിനു കഴിഞ്ഞെന്നും വ്യക്തമാക്കി.
കൊച്ചി ∙ മലയാള സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെ അപ്രതീക്ഷിതമായി ഉടലെടുത്ത പ്രതിസന്ധിയില്‍ ‘ആന്റി ക്ലൈമാക്സ്’. ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള
കൊച്ചി ∙ മലയാള സിനിമകൾ റിലീസ് ചെയ്യുന്നതു 23 മുതൽ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നു തിയറ്റർ സംഘടനയായ ഫിയോക്. നിലവിൽ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ പ്രദർശനം തുടരുമെന്നും സംഘടന വ്യക്തമാക്കി. തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ 42 ദിവസത്തിനു ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ ചില നിർമാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു റിലീസ് നിർത്തിവയ്ക്കുന്നത്. ഒരു മാസം പോലും തികയും മുൻപേ ചിത്രങ്ങൾ ഒടിടിയിൽ വരുന്നതു തിയറ്റർ വരുമാനത്തെ ബാധിക്കുമെന്നും ഫിയോക് ചൂണ്ടിക്കാട്ടുന്നു.
കൊച്ചി∙ വ്യവസ്ഥ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്. വെള്ളിയാഴ്ച
Results 1-10 of 46