Activate your premium subscription today
ന്യൂഡൽഹി∙ പെഗസസ് ചാരസോഫ്റ്റ്വെയർ സ്രഷ്ടാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒയുമായുള്ള യുഎസിലെ നിയമയുദ്ധത്തിൽ വാട്സാപ്പിനു വിജയം. വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പലരുടെയും ഫോണിൽ കടന്നുകയറിയ സംഭവങ്ങളുടെ ഉത്തരവാദിത്തം എൻഎസ്ഒയ്ക്ക് ഉണ്ടെന്നു യുഎസ് കോടതി ഉത്തരവിട്ടു. തങ്ങളുടെ ചാരസോഫ്റ്റ്വെയർ വാങ്ങിയവർ ദുരുപയോഗിച്ചാൽ ഉത്തരവാദിത്തമില്ലെന്നാണ് ഇതുവരെ എൻഎസ്ഒ വാദിച്ചിരുന്നത്.
സാധാരണക്കാരായ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കു പോലും ഭീഷണി ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ് കുപ്രസിദ്ധ സ്പൈവെയര്‍ പെഗാസസ് എന്ന് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രിയക്കാര്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് പ്രവര്ത്തിപ്പിച്ചിരുന്നതാണ് ഈ സോഫ്റ്റ്വെയര്. ഇസ്രയേലി
ചിറകുള്ള കുതിരയാണ് ഗ്രീക്ക് പുരാണത്തിലെ പെഗസസ്. തലയിൽ നിറയെ പാമ്പുകളുള്ള മെഡൂസയെന്ന മറ്റൊരു ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ രക്തത്തിൽനിന്നാണ് പെഗസസിന്റെ ജനനം. ദൈവങ്ങളുടെ കൂട്ടാളിയായി ഗ്രീക്ക് പുരാണത്തിലും മാന്ത്രിക നോവലുകളിലും പെഗസസിനെ കാണാം. എന്നാൽ പെഗസസ് എന്നു പേരുള്ള സ്പൈവെയർ അടുത്തുകാലത്ത് വാർത്തയിൽ നിറഞ്ഞത് സ്വന്തം രാജ്യത്തെ പൗരന്മാരെ വിശ്വാസമില്ലാത്ത ഭരണാധികാരികളുടെ കൂട്ടാളിയായാണ്. ഭീകരതയും കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ആയുധമെന്ന പേരിൽ, സർക്കാർ സംവിധാനങ്ങൾ അവരുടെ പൗരന്മാരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാൻ ഉപയോഗിക്കുന്ന ‘ടൂൾ’ ആയി മാറിയതോടെ െപഗസസ് എന്ന പേര് കുപ്രസിദ്ധമാവുകയായിരുന്നു. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ് ടെക്നോളജി കമ്പനിയാണ് ഈ കുത്തക സ്പൈവെയറിനു പിന്നിൽ. നിവ് കാർമി, ഒമ്രി ലാവി, ഷാലേവ് ഹുലിയോ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. രാജ്യങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുന്ന എൻഎസ്ഒയുടെ സ്പൈവെയറുകൾ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഉപയോഗിക്കുന്നെന്ന വെളിപ്പെടുത്തലോടെയാണ് ആശങ്കകളുയർന്നത്. 2024 ജനുവരി ആദ്യവാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട ഫൊറൻസിക് റിപ്പോർട്ടിൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പെഗസസ് പ്രോജക്ടിന്റെ ഭാഗമായി ചോർത്തപ്പെട്ടിട്ടുണ്ടെന്ന വെളിപ്പടുത്തലോടെയാണ് ഒരിടവേളയ്ക്കു ശേഷം ഈ പേര് വീണ്ടും ചർച്ചകളിൽ വന്നത്.
ന്യൂഡൽഹി ∙ 2021 ൽ രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇസ്രയേൽ ചാരസോഫ്റ്റ്വെയർ പെഗസസ് ഇക്കൊല്ലം 2 മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ‘ദ് വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) റീജനൽ എഡിറ്റർ ആനന്ദ് മങ്നാലെ എന്നിവരുടെ ഫോണുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് പെഗസസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകയായ സ്വതന്ത്ര മാധ്യമപ്രവർത്തക ഗലിന ടിംചെങ്കോയ്ക്ക് ആപ്പിളിന്റെ സുരക്ഷാ മുന്നറിയിപ്പു ലഭിക്കുന്നത് ജൂൺ 22നാണ്. ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാരുടെ’ ആക്രമണത്തെക്കുറിച്ച് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾക്കു ലഭിച്ച അതേ സന്ദേശമാണ് അവർക്കും കിട്ടിയത്.
വിവാദ നിരീക്ഷണ സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് റഷ്യ സൈബർ നിരീക്ഷണം നടത്തുന്നുണ്ടെന്ന് റഷ്യൻ ജേണലിസ്റ്റുകൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. റഷ്യൻ മാധ്യമപ്രവർത്തകരെ ഇക്കാര്യം ആപ്പിൾ ഇമെയിൽ വഴി അറിയിക്കുന്നുണ്ട്. ഇവരിൽ പലരുടെയും ഐഫോണുകളിൽ പെഗസസ് ബാധ ശ്രദ്ധയിൽപെട്ടതോടെയാണ് പെഗസസിന്റെ ഈ നീക്കം. മെഡൂസ
വാഷിങ്ടൻ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കൺ വാലിയിൽ സംരംഭകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തന്റെ ഫോൺ ചോർത്തുന്നതായി അറിയാമെന്നു പറഞ്ഞ രാഹുൽ, ‘ഹലോ, മിസ്റ്റർ മോദി’ എന്നു തമാശമട്ടിൽ ഫോണിൽനോക്കി പറയുകയും ചെയ്തു.
ന്യൂഡൽഹി ∙ വരാനിരിക്കുന്ന 9 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുജറാത്ത് മോഡൽ വിജയം ആവർത്തിക്കാനുള്ള ആഹ്വാനവുമായി ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു തുടക്കമായി. ഇന്നു സമാപനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. മോദി സർക്കാരിനെതിരെ പ്രതിപക്ഷം തരംതാണ നിലവാരത്തിലാണ് ആരോപണമുന്നയിക്കുന്നതെന്നു രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.
ന്യൂഡൽഹി ∙ ചാരസോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ചു ചോർത്തിയെന്നു പരാതിയുള്ള 29 പേരാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിക്കു ഫോൺ കൈമാറിയത്. ചോർത്തപ്പെട്ടവരുടെ പേരുകളുമായി പുറത്തുവന്ന പട്ടികയിൽ ഇന്ത്യയിൽ നിന്നു മുന്നൂറോളം പേർ ഉൾപ്പെട്ടിരുന്നെങ്കിലും ഫോൺ നൽകാൻ പലരും മടിച്ചു. | Pegasus spy software | Manorama Online
ന്യൂഡൽഹി ∙ പ്രമുഖരുടെ ഫോൺ ചോർത്താൻ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചോ എന്നു കണ്ടെത്താൻ നിയോഗിച്ച വിദഗ്ധ സമിതിയോടു കേന്ദ്രസർക്കാർ സഹകരിച്ചില്ലെന്നു സുപ്രീം കോടതി വെളിപ്പെടുത്തി. ദേശസുരക്ഷ ചൂണ്ടിക്കാട്ടി വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. | Pegasus spyware
Results 1-10 of 209