പ്രവാസികളുടെ വിമാനയാത്ര ദുരിതപൂർണമാണ്. പ്രത്യേകിച്ചും അവധിക്കാലങ്ങളിൽ. വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടാതിരിക്കുക, ബാഗേജുകൾ നഷ്ടപ്പെടുക, മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കുക തുടങ്ങി യാത്രക്കാരെ കഷ്ടപ്പെടുത്തുന്ന പെരുമാറ്റങ്ങളാണ് മിക്ക എയർലൈനുകളുടെയും ഭാഗത്തു നിന്നുണ്ടാകുക പതിവ്. എന്നാൽ ഇത്തരം ദുരിതയാത്രകൾക്കിടയിലും വിമാനത്താവളങ്ങളിലോ അല്ലെങ്കിൽ വിമാനത്തിനുള്ളിലോ പലപ്പോഴും രസകരമായ സംഭവങ്ങളോ മറക്കാനാകാത്ത സന്തോഷകരമായ അനുഭവങ്ങളോ ഉണ്ടാകാറുണ്ട്. ടെൻഷൻ നിറഞ്ഞ മുഖത്ത് അല്‌പനേരത്തെങ്കിലും പുഞ്ചിരി വരുത്തിയിട്ടുള്ള അത്തരം രസകരമായ സംഭവങ്ങൾ പങ്കുവെയ്ക്കാം.