Activate your premium subscription today
ചിന്നക്കനാലിൽനിന്നു പിടികൂടി തേക്കടിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇടയ്ക്കൊന്ന് ‘വെക്കേഷൻ’ ആസ്വദിക്കാൻ പോയ മേഘമല ഓർമയില്ലേ? രണ്ടാഴ്ചയാണ് നാടിനെ അരിക്കൊമ്പൻ വിറപ്പിച്ചത്. അരിക്കൊമ്പനെ ‘സ്ഥലംമാറ്റിയതോടെ’ മേഘമല വീണ്ടും സഞ്ചാരികൾക്കായി തുറന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഈ
കുമളി ∙ അരിക്കൊമ്പൻ വീണ്ടും മേഘമല മലനിരകളിലേക്കു നീങ്ങുന്നു. ആന മേഘമലയിൽ എത്താതെ തടയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഷൺമുഖ നദി അണക്കെട്ടിനു സമീപത്തു നിന്നു വനാതിർത്തിയിലൂടെ നീങ്ങിയ ആനയെ വനപാലകർ മേഘമല ഭാഗത്തേക്ക് ഓടിച്ചു വിടുകയാണ് എന്നാണു പ്രദേശവാസികളുടെ പരാതി. ചിന്നക്കനാൽ
കമ്പം ∙ തുടരെ രണ്ടാം ദിവസവും ജനവാസമേഖലയിലിറങ്ങാതെ വനത്തിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ. ഷൺമുഖ ഡാം പരിസരത്തെ കുത്തനാച്ചി ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ വനത്തിലാണ് ആന നിൽക്കുന്നതെന്നു കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ അറിയിച്ചു. ജനവാസമേഖലയിലെത്തിയാൽ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറായി
കമ്പം ∙ ഇന്നലെ കമ്പത്ത് ജനവാസമേഖലയിൽ നിന്ന് മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്വാരത്തെത്തിയ ആന അവിടെ നിന്നു പെരിയാർ വന്യജീവി സങ്കേതത്തിൽ തിരിച്ചെത്താനുള്ള സാധ്യത വർധിച്ചു. മേഘമലയുമായി അതിർത്തി പങ്കിടുന്ന പെരിയാറിലെ മംഗളാദേവി ഭാഗത്തേക്കു വരാൻ എളുപ്പമാണ്. അതല്ലെങ്കിൽ മേഘമലയിലേക്കും അവിടെ നിന്ന് മണലാർ, ഇരവിങ്കലാർ വഴി പഴയ സ്ഥലത്തേക്കും എത്താനാകും. ആശങ്കയായി കാട്ടാനക്കൂട്ടം കമ്പം ∙ അരിക്കൊമ്പൻ ഇന്നലെ രാവിലെ നിലയുറപ്പിച്ച ആനഗജം മേഖലയിൽ നിന്നു 4 കിലോമീറ്റർ മാറി കൂത്തനാച്ചി വനമേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം കണ്ടെത്തി. കൂത്തനാച്ചി മേഖലയിൽ ഒട്ടേറെ കാട്ടാനകളുണ്ട്. ഇവ കൂട്ടത്തോടെ വനാതിർത്തിയോടു ചേർന്നുവന്നതും അരിക്കൊമ്പൻ ആനഗജത്തിൽ നിലയുറപ്പിച്ചതും വനംവകുപ്പിനെ ആശങ്കയിലാക്കി.
കമ്പം ∙ മയക്കുവെടിവച്ച് പിടികൂടാനെത്തിയവരെ വെട്ടിച്ച് അരിക്കൊമ്പൻ വീണ്ടും കാട്ടിൽ മറഞ്ഞു. ശനിയാഴ്ച രാവിലെ ആറു മുതൽ കമ്പം ടൗണിനെ വിറപ്പിച്ച അരിക്കൊമ്പൻ ഇന്നലെ രാവിലെ പത്തോടെയാണു കാടുകയറിയത്. തമിഴ്നാട്ടിലെ മേഘമലയോടു ചേർന്ന ഭാഗത്തു 2 കിലോമീറ്റർ ഉൾക്കാട്ടിലാണ് ആനയുടെ ഇപ്പോഴത്തെ സ്ഥാനമെന്നു വനംവകുപ്പ് പറയുന്നു. ആന കാടിറങ്ങാതിരിക്കാനുള്ള സന്നാഹങ്ങളുമായി ഉദ്യോഗസ്ഥർ മേഖലയിൽ തുടരുകയാണ്. അരിക്കൊമ്പൻ കാടിറങ്ങിയാൽ മയക്കുവെടിവച്ച് പിടികൂടാൻ അഞ്ചംഗ വിദഗ്ധ സംഘത്തെയും സ്പെഷൽ ടാസ്ക് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. അരിക്കൊമ്പനെ മയക്കുവെടി വച്ചാൽ പ്രദേശത്തുനിന്നു നീക്കാനായി മൂന്നു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കമ്പം ടൗണിനു സമീപമുള്ള പ്രദേശങ്ങളിൽ തേനി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും.
പ്രകൃതിയുടെ ഭാഗമായി ജീവിക്കാൻ നിയോഗം ലഭിച്ച നിരവധിയാളുകളുണ്ട്. തമിഴ്നാട്ടിലെ മേഘമലയിൽ വച്ച് അങ്ങനെ ചിലരെ പരിചയപ്പെട്ടു. അതിൽ ആദ്യത്തെയാൾ കുളുസ്വാമി. മേഘമലയിലേക്കുള്ള റോഡരികിൽ ചായക്കട നടത്തുകയാണ് കുളുസ്വാമി. മധുരപലഹാരങ്ങളും പക്കുവടയും വിറ്റ് കുളുസ്വാമിയും പൊണ്ടാട്ടിയും സന്തോഷത്തോടെ ജീവിക്കുന്നു.
മേഘമല∙ ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ ജനവാസമേഖലയില്‍ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ മേഘമലയില്‍ ഇന്നലെ വൈകിട്ട് വിഹരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. അതേസമയം, മേഘമല ഭാഗത്ത്
കുമളിയിൽ നല്ല കാലാവസ്ഥയാണ്. തണുപ്പ് തുടങ്ങിയിരിക്കുന്നു. ഒന്നു വന്നു തലോടി ഇത്തിരി നേരം മേനിയിൽ പടർന്ന് ഒഴുകിയിറങ്ങുന്ന കുളിര്. തേക്കടിയിൽ വരുന്നവർക്ക് സാധാരണ ലക്ഷ്യമൊന്നേയുള്ളൂ. എവിടെയെങ്കിലും ഒരു മുറി സംഘടിപ്പിക്കുക, ബോട്ടിങ് നടത്തി മടങ്ങുക. എന്നാൽ പോക്കറ്റിൽ ഇത്തിരി പണമുണ്ടെങ്കിൽ തേക്കടി തരുന്ന
ബൈക്കിൽ ഒന്നു കറങ്ങാൻ പോകണം എന്നാലോചിച്ച് ഇരുന്നപ്പോഴാ ഹരി ചേട്ടന്റെ വിളി വന്നത്. ആനന്ദ് ചേട്ടന്റെ പരിചയത്തിൽ കുമളി ലോവർ ക്യാംപിൽ ഒരു ഫാം ഹൗസ് ഉണ്ട് അവിടെ താമസിച്ച് മേഘമലയിലേക്ക് പോകാം. 'ഓക്കേ ഭയ്യാ നമ്മൾ പോണു' ഒറ്റവാക്കിൽ ഉത്തരം കൊടുത്തു. 3 ബൈക്കുകളിലായി രാവിലെ 5 നു കോട്ടയത്തുനിന്നു യാത്ര
Results 1-10 of 12