എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള നാടാണ് സ്വിറ്റ്‌സര്‍ലൻഡ്. ആല്‍പ്‌സ് പര്‍വത നിരകളോട് ചേര്‍ന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സ്വിറ്റ്‌സര്‍ലൻഡിനെ മലകയറ്റക്കാരുടെ സ്വര്‍ഗീയ ഭൂമിയാക്കുന്നത്. സ്വിസ് ആല്‍പ്‌സ് എന്നു വിളിക്കുന്ന ഈ പ്രദേശത്ത് നിരവധി ഹൈക്കിങ്ങ് റൂട്ടുകളാണുള്ളത്.