Activate your premium subscription today
ഇംഫാൽ ∙ നവജാത ശിശു മരിക്കുകയും മാതാവു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിയതു വികാരനിർഭരമായ നിമിഷങ്ങൾ സൃഷ്ടിച്ചു.
ഭൂമിയിൽ എങ്ങനെ ജീവൻ ഉടലെടുത്തു എന്നതിനു കൃത്യമായ ഉത്തരംനൽകാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ എന്നതും ശാസ്ത്രജ്ഞരെ ഗൗരവമായി ചിന്തിപ്പിക്കുന്നു. ഭൂമിയിൽ ജീവനുണ്ടാകാൻ കാരണമായ രാസപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിച്ച ജലം, രാസവസ്തുക്കൾ, അനുകൂലമായ താപനില എന്നിവ ഏതാണ് എന്നതൊക്കെ ശാസ്ത്രലോകത്തെ കുഴക്കുന്ന ചോദ്യങ്ങളാണ്. ഭൂമിക്ക് ഏകദേശം 450 കോടി വർഷം പഴക്കമുണ്ട്. 430 കോടി വർഷംമുൻപു ഭൂമിയിൽ ജീവൻ രൂപംകൊള്ളാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ ജീവനുണ്ടാകാനും അതു നിലനിൽക്കാനുമുള്ള പ്രധാനകാരണം സൂര്യനിൽനിന്നുള്ള ഊർജലഭ്യത, വെള്ളം, ജീവൻ നിലനിർത്താൻ ഭൂമിയിലുള്ള രാസസംയുക്തങ്ങൾ എന്നിവയാണ്. എന്നാണു ഭൂമിയിൽ ജീവൻ ഉദ്ഭവിച്ചത് എന്നതിനെച്ചൊല്ലി ശാസ്ത്രജ്ഞരുടെ ഇടയിൽ തർക്കമുണ്ട്. എന്നാൽ
കോയമ്പത്തൂർ ∙ രണ്ടാഴ്ച പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയടക്കം മൂന്നു പേർ അറസ്റ്റിലായി. വീണ്ടെടുത്ത കുഞ്ഞിനെ തൽക്കാലം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ അമ്മ സ്വാമിച്ചെട്ടിപ്പാളയം ചിന്നക്കണ്ണൻ പുതൂരിലെ നന്ദിനി (22), കുഞ്ഞിനെ വാങ്ങിയ കൂടലൂർ കൗണ്ടൻപാളയത്തെ അനിത (40), വിൽക്കാൻ സഹായിച്ച ദേവിക (42) എന്നിവരെയാണു തുടിയല്ലൂർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. 14നു മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലാണു നന്ദിനി പെൺകുഞ്ഞിനെ പ്രസവിച്ചത്.
വിക്കി കൗശലും തൃപ്തി ദിമ്രിയും അമ്മി വിര്‍ക്കും മുഖ്യവേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ഹിന്ദി കോമഡി സിനിമയാണ് ആനന്ദ് തിവാരി സംവിധാനം ചെയ്ത ബാഡ് ന്യൂസ്. ഒരു സ്ത്രീക്ക് ഒരു പ്രസവത്തില്‍ രണ്ട് പുരുഷന്മാരില് നിന്ന് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്ന അപൂര്‍വതയാണ് ചിത്രത്തിന്റെ പ്രമേയം.
മക്ക∙ ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30 വയസ്സുള്ള നൈജീരിയൻ തീർഥാടക മുഹമ്മദ് എന്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിലെ ഹജ് സീസണിലെ തീർഥാടകർക്കിടയിലെ ആദ്യ പ്രസവമാണിത്. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്ന തീർഥാടകയെ
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ജര്‍മനിയിലെ ജനനങ്ങളുടെയും വിവാഹങ്ങളുടെയും
ജിദ്ദ ∙ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിൽ യുവതി പ്രസവിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രസവിച്ചത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍
താമരശ്ശേരി(കോഴിക്കോട്)∙ കുഞ്ഞിന്റെ മരണത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർക്കു പരിചരണപിഴവു പറ്റിയെന്ന പരാതിയിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങി കുഞ്ഞിന്റെ അമ്മ. വക്കിൽ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ ചികിത്സാ സംബന്ധമായ രേഖകളുമായി കോടതിയെ നേരിട്ടു സമീപിക്കുമെന്ന്
താമരശ്ശേരി (കോഴിക്കോട്) ∙ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിമാത്രം പുറത്തുവന്ന നിലയിൽ പാതിരാത്രി ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു മാറേണ്ടിവന്ന കുരുന്നുജീവൻ പൊലിഞ്ഞു. 4 മാസവും 2 ദിവസവും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന
പൊൻകുന്നം ∙ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ അമ്മയെ 18 വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ ഓമനയെയാണ് (കുഞ്ഞുമോൾ–57) അറസ്റ്റ് ചെയ്തത്. 2004ലാണ് സംഭവം. നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി
Results 1-10 of 118