ADVERTISEMENT

ഇത്തവണത്തെ ഓണക്കാലത്ത് അൽപം മഞ്ഞ് ആസ്വദിച്ചാലോ? താൽപര്യമുള്ളവർക്കു ഐആർസിടിസിയുടെ നേതൃത്വത്തിൽ നടത്തുന്ന കശ്മീർ യാത്രയിൽ പങ്കാളികളാകാം. ഐ ആർസിടിസിയുടെ നേതൃത്വത്തിൽ ഈ ഓണക്കാലത്ത് കശ്മീരിലേക്ക് ഒരു മനോഹര യാത്ര സംഘടിപ്പിക്കുകയാണ്. അഞ്ച് രാത്രിയും ആറ് പകലുകളും നീണ്ടു നിൽക്കുന്ന യാത്ര സെപ്റ്റംബർ മാസം 19 ന് കോഴിക്കോട് നിന്നു പുറപ്പെടുന്നു.

കശ്മീരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ശ്രീനഗർ, ഗുൽമാർഗ്, സോൻമാർഗ്, പഹൽഗാം എന്നീ സ്ഥലങ്ങൾ ഈ യാത്രയിൽ ഉൾപ്പെടുന്നു. ഒരാൾക്ക് ₹48,600/- രൂപ മുതൽ പാക്കേജ് ലഭ്യമാണ്. കശ്മീരിന്റെ തനതായ പാരമ്പര്യവും സംസ്കാരവും അനുഭവിച്ചു കൊണ്ടുള്ള ഒരു യാത്രയാണ് സഞ്ചാരികൾക്കായി ഐആർസിടിസി ഒരുക്കുന്നത്. 

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ്. അത് ഇവിടെയാണ് എന്നാണ് കശ്മീരിനെക്കുറിച്ച് പറയുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കശ്മീർ സന്ദർശിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. കശ്മീർ യാത്ര സ്വപ്നം മാത്രമായി അവശേഷിക്കുന്നവർക്ക് ഒരു അതുല്യ അവസരം ഒരുക്കുകയാണ് ഐആർസിടിസി ചിനാർ മരങ്ങളും ദേവദാരു വനങ്ങളും ആപ്പിൾ തോട്ടങ്ങളും കുങ്കുമ വയലുകളും മഞ്ഞു പുതച്ച പർവതങ്ങളും വഞ്ചിവീടുകളും തുടങ്ങി അതിമനോഹരമായ കാഴ്ചകളാണ് കശ്മീരിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

വിമാന ടിക്കറ്റ്, 3 സ്റ്റാർ ഹോട്ടൽ താമസം, രണ്ടു നേരം ഭക്ഷണം, ടൂർ മാനേജർ സേവനം, യാത്ര ചെയ്യാനുള്ള വാഹനം, യാത്ര ഇൻഷുറൻസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.  സോന്മാർഗ് സിറോ പോയിന്റ്, ഗൊണ്ടോള റൈഡ്,  അവന്തിപുര, ബേതാബ് വാലി, ചന്ദൻവാരി, ആരു വാലി, ഹസ്രത്ത്ബാൽ ദർഗ, ദാൽ തടാകം, ഹൗസ് ബോട്ട് എന്നിവയാണ് ഈ യാത്രയുടെ പ്രധാന ആകർഷണങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്

ഫോൺ : +91 8287932098.

English Summary:

Celebrate Onam in Paradise: IRCTC's Enchanting Kashmir Tour Awaits!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com