നവംബറിൽ ഒരു രാജ്യാന്തര യാത്ര പോയാലോ? 15,000 രൂപയിൽ താഴെ ഫ്ലൈറ്റ് ടിക്കറ്റ്!
Mail This Article
സഞ്ചാരപ്രിയരെ യാത്രകളിൽ നിന്ന് പലപ്പോഴും പിന്നോട്ട് വലിക്കുന്നത് ഉയർന്ന ടിക്കറ്റ് നിരക്കാണ്. രാജ്യാന്തര യാത്രകൾ നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഒരു വില്ലനാണ്. എന്നാൽ, ആഭ്യന്തര യാത്രകൾ നടത്തുന്നതിനേക്കാൾ ചെലവ് കുറവിൽ രാജ്യാന്തര യാത്രകൾ നടത്താൻ പറ്റുമെങ്കിലോ? അപ്പോൾ കാലങ്ങളായി കൊതിച്ചിരിക്കുന്ന രാജ്യാന്തര യാത്രക്ക് തന്നെ പോകാം. ഡൽഹിയിൽ നിന്നാണ് ഈ ട്രിപ്പുകൾ.
ശ്രീലങ്കയിലേക്ക് ഒരു യാത്ര
മനോഹരമായ ഒരു ദ്വീപ് രാജ്യമാണ് ശ്രീലങ്ക. ഇവിടേക്ക് ഒരു യാത്ര പ്ലാൻ ചെയ്താൽ അത് എല്ലാക്കാലത്തേക്കുമുള്ള സുന്ദരമായ ഒരു ഓർമ ആയിരിക്കും. ശ്രീലങ്കയിലേക്ക് എത്തിയാൽ മനോഹരമായ നിരവധി അനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ സമൃദ്ധമായ തേയിലത്തോട്ടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, സുന്ദരമായ ബീച്ചുകൾ എന്നിവയെല്ലാം ഇവിടുത്തെ മനോഹരമായ കാഴ്ചകളാണ്. പ്രകൃതിസ്നേഹികൾ നിർബന്ധമായും മിറിസ്സ ബീച്ചിൽ ഒന്ന് ചുറ്റിക്കറങ്ങണം. ചരിത്രം ഇഷ്ടപ്പെടുന്നവർക്ക് അനുരാധപുര സന്ദർശിക്കാവുന്നതാണ്.
നേപ്പാളിലേക്ക് പോകാം
ട്രാവൽ ഏജൻസിയായ സ്കൈ സ്കാനറിൽ ചെക്ക് ചെയ്താൽ ഏറ്റവും വില കുറഞ്ഞ ടിക്കറ്റുകളും വില കൂടിയ ടിക്കറ്റുകളും ലഭിക്കുന്നതാണ്. സാഹസികതയും ശാന്തതയും ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് നേപ്പാൾ. ഇവിടുത്തെ പ്രധാന ആകർഷണം എന്നു പറയുന്നത് ഹിമാലയം ആണ്. പഴയ ആശ്രമങ്ങൾ കാണാവുന്നതാണ്. പ്രകൃതിയിലൂടെ ഒരു കാൽനടയാത്രയ്ക്ക് ഒപ്പം തന്നെ കാഠ്മണ്ഡുവിലെ സജീവമായ തെരുവുകളും ആസ്വദിക്കാവുന്നതാണ്.
വിയറ്റ്നാം
പഴക്കമുള്ള ആചാരങ്ങൾക്കൊപ്പം ആധുനികത കൂടി ചേർന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു രാജ്യമാണ് വിയറ്റ്നാം. ഹാനോയിയിലെ സജീവമായ തെരുവുകൾക്ക് ഒപ്പം ഹാലോങ് ബേയും ഓരോ സഞ്ചാരിയെയും തൃപ്തിപ്പെടുത്തും. ബജറ്റിനുള്ളിൽ നിന്നു കൊണ്ടു തന്നെ വിയറ്റ്നാം യാത്ര അടിപൊളിയായി പൂർത്തിയാക്കാൻ ഓരോ സഞ്ചാരിക്കും കഴിയും. തിരക്കേറിയ മാർക്കറ്റുകളും പ്രാദേശിക ഭക്ഷണവിഭവങ്ങളും വിയറ്റ്നാം യാത്രയിൽ നിർബന്ധമായും ആസ്വദിക്കേണ്ടതാണ്.
സിംഗപ്പൂർ
ബജറ്റ് യാത്രാപ്രേമികൾക്ക് ധൈര്യപൂർവം പോകാൻ തിരഞ്ഞെടുക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന് പേരുകേട്ട രാജ്യങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. ഗാർഡൻസ് ബൈ ദ ബേ, ലിറ്റിൽ ഇന്ത്യ, ചൈന ടൗൺ എന്നിവയാണ് സിംഗപ്പൂരിലെ ചില പ്രധാന ആകർഷണങ്ങൾ. പെട്ടെന്ന് ഒരു രാജ്യാന്തര യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം തിരഞ്ഞെടുക്കാവുന്ന രാജ്യമാണ് സിംഗപ്പൂർ.
ദുബായ്
എല്ലാവരും ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്. ആധുനികതയുടെ എല്ലാ കൌതുകങ്ങളും ആകർഷണങ്ങളും ചേർന്ന ഒരു നഗരമാണ് ഇത്. ദുബായിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ബുർജ് ഖലീഫ. പരമ്പരാഗത സൂക്കുകളും ഡെസേർട്ട് സഫാരിയും നിർബന്ധമായും ആസ്വദിച്ചിരിക്കണം. ചെലവ് കൂട്ടിയും ചെലവ് കുറച്ചും ദുബായ് ആസ്വദിക്കാൻ കഴിയും. ചെലവ് താങ്ങാൻ കഴിയുന്ന റസ്റ്റോറന്റുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മെട്രോയ്ക്ക് ഒപ്പം തന്നെ ട്രാം, മോണോറെയിൽ എന്നിവയിലും യാത്ര ചെയ്യണം.
മലേഷ്യ
മനോഹരമായ നാഗരിക അനുഭവത്തിനൊപ്പം പ്രകൃതിസൌന്ദര്യം കൂടി ചേരുമ്പോൾ അതിനെ മലേഷ്യ എന്ന് വിളിക്കാം. ക്വാലാലംപുർ നഗരത്തിലൂടെ ഒന്ന് ചുറ്റിക്കറങ്ങാം. ലങ്കാവിയിലെ ബീച്ചുകളിൽ വിശ്രമിക്കുകയോ പെട്രോനാസ് ടവറുകൾ ചുറ്റിക്കാണുകയോ ചെയ്യാം. വിവിധങ്ങളായ യാത്രകളാണ് മലേഷ്യ വാഗ്ദാനം ചെയ്യുന്നത്. മനോഹരമായ മലനിരകളും ബീച്ചുകളും മലേഷ്യയുടെ പ്രത്യേകതകളാണ്. ക്വാലാലംപുരിലെ സെൻട്രൽ മാർക്കറ്റ് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും സഞ്ചാരികൾക്ക് നൽകുക.