ഐവിഎഫ് പലകുറി പരാജയപ്പെട്ടു, ഇപ്പോൾ മകൻ പിറന്നു: സന്തോഷം പങ്കുവച്ച് ഏക്ത കപൂർ

Mail This Article
ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവുമെല്ലാം തനിക്ക് ‘ ലക്ഷ്യ’ ആണെന്ന് ഏക്താ കപൂര്‍ പലട്ടം പറഞ്ഞിട്ടുണ്ട്. 2017 ജൂണ്‍ ഒന്നിനായിരുന്നു ലക്ഷ്യയുടെ ജനനം. ഏക്തയുടെ സഹോദരന് തുഷാര്‍ കപൂറിന് വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച മകന്. കുട്ടിക്ക് ലക്ഷ്യ എന്ന പേരിട്ടതും ഏക്ത തന്നെ.
ഒന്നരവര്‍ഷത്തിലധികമായി ലക്ഷ്യയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ഏക്താ കപൂര്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ലഹരിയിലാണിപ്പോള്‍. ഏക്തയും അമ്മയായിരിക്കുന്നു. വാടക ഗര്ഭപാത്രത്തിലൂടെത്തന്നെ. ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്തയ്ക്ക് കുട്ടി പിറന്ന വിവരം അവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്.
രവി കപൂര്‍ എന്നാണ് കുഞ്ഞിനു പേര് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം അമ്മയായതിന്റെ സന്തോഷവും അവര്‍ സന്ദേശത്തില്‍ പങ്കുവച്ചു. ഐവിഎഫിലൂടെ അമ്മയാകാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വാടക ഗര്‍ഭപാത്രത്തിന്റെ സഹായം തേടാന്‍ ഏക്ത നിര്‍ബന്ധിതയായതെന്ന് പറയുന്നു.
ഒരു വര്‍ഷം മുമ്പ് സഹോദരന്റെ മകന് ലക്ഷ്യയെക്കുറിച്ച് ഏക്ത എഴുതി: എന്റെ ജീവിതം മാറിപ്പോയിരിക്കുന്നു. ജീവിതത്തില്‍ എന്തെങ്കിലും പ്രധാനപ്പെട്ടതായി എനിക്കു തോന്നുന്നുവെങ്കില്‍ അതു ലക്ഷ്യയാണ്.