ADVERTISEMENT

മലയാളികൾക്ക് ഏറെ നാളായി കേട്ടു പരിചയമുള്ള ശബ്ദമാണ് ദീപയുടേത്. വർഷങ്ങളായി സിനിമയിൽ നയൻതാരയ്ക്കു വേണ്ടി ഡബ് ചെയ്യുന്നതും ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ദീപ വെങ്കട്ട് തന്നെയാണ്. പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായിയ്ക്കു ശബ്ദം നൽകിയതോടെ ദീപയും ദീപയുടെ ശബ്ദവും കുറച്ചു കൂടി പോപ്പുലറായി. ശബ്ദം കൊണ്ട് മാത്രമല്ല അഭിനയം കൊണ്ടും പ്രേക്ഷകർക്ക് സുപരിചിതയാണ്. താനിപ്പോൾ അധികം ഇന്റർവ്യുകൾ നൽകാറില്ല, അതിനു കാരണം തനിക്കുണ്ടായ ഒരു മോശം അനുഭവമാണെന്ന് ദീപ പറയുന്നു. തന്നെപ്പറ്റി കേട്ട തെറ്റായ വിവരം ഏതെന്ന ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് പറയണമോ എന്ന് സംശയിച്ച ശേഷമാണ് ദീപ പറഞ്ഞു തുടങ്ങിയത്.

'കോവിഡ് കാരണം ഞാൻ മരണപ്പെട്ടു എന്നൊരു വാർത്ത പ്രചരിച്ചിരുന്നു. രണ്ട് സ്ത്രീകൾ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ചിത്രത്തോടെയാണ് ആ വാർത്ത യൂട്യൂബിൽ വന്നത്. ഒരുപാട് യൂട്യൂബ് ചാനലുകളിൽ ഫോട്ടോ അടക്കം ആ വാർത്ത വന്നിരുന്നു. ആരാണ് അത് ചെയ്തതെന്ന് അറിയില്ല, ഞാൻ എന്തു ചെയ്യണമെന്നും അപ്പോഴെനിക്ക് അറിയില്ലായിരുന്നു. ഒന്നു ചിന്തിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. മരണവാർത്ത കേട്ട് പല സ്ഥലങ്ങളിൽനിന്നും ഒരുപാട് ആളുകൾ വിളിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. എന്റെ അച്ഛനമ്മമാർ, കുടുംബം, അടുത്ത സുഹൃത്തുക്കളൊക്കെ ഈ വാർത്ത കാരണം ഒരുപാട് അസ്വസ്ഥരായി. ഒരു തമാശയ്ക്കു വേണ്ടി നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളുടെ മകൾ മരിച്ചെന്നു പറഞ്ഞാൽ സന്തോഷം തോന്നുമോ? ഒന്നും ചിന്തിക്കാതെ ഇത്തരത്തിലെ ഫേക്ക് ന്യൂസുകൾ ജനങ്ങൾ ഷെയർ ചെയ്യുകയും ചെയ്യും. ഒരു സെലിബ്രിറ്റി ആയതുകൊണ്ടല്ല, മനുഷ്യനെന്ന നിലയിൽ ഇത്തരം വാർത്തകൾ ഞാൻ അർഹിക്കുന്നില്ല.' - ദീപ പറഞ്ഞു.

Read also: 'ക്ലാസിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കും, കളിക്കുന്നതെല്ലാം ഒറ്റയ്ക്ക്; മോന് ഓട്ടിസമാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല'

ഇത്തരം വിഡിയോ ചെയ്യുന്നതിലൂടെ പണമോ വ്യൂസോ എന്താണ് കിട്ടുന്നതെന്ന് എനിക്കറിയില്ലെന്നും ഇപ്പോൾ ഒരുപാട് ഫേക്ക് ന്യൂസുകൾ വരുന്നുണ്ടെന്നും ദീപ പറയുന്നു. അങ്ങനെയുള്ളവർക്ക് പുതിയ കണ്ടന്റ് കൊടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് താനിപ്പോൾ അധികം ഇന്റർവ്യൂകൾ നൽകാത്തതെന്നും ദീപ.

ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദീപ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെപ്പറ്റി സംസാരിച്ചത്.

Read also: 'കലക്ടറേ, ഞാൻ ഒരു ഉമ്മ തന്നോട്ടെ?' ഇത് ദിവ്യ എസ്. അയ്യർ മുത്തമിട്ട് ആഘോഷിച്ച നബിദിനം; വൈറലായി വിഡിയോ

Content Summary: Dubbing Artist Deepa Venkat shares about a fake news that affected her

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com