ADVERTISEMENT

ലൈംഗികത്തൊഴിൽ ഒരു ‘കൂൾ പ്രഫഷ’നാണെന്ന സ്റ്റാൻഡ്അപ് കൊമേഡിയന്റെ പരാമർശത്തിനെതിരെ വിമർശനം. വിദുഷി സ്വരൂപ് എന്ന യുവതിയാണ് രണ്ടു മാസം മുൻപ് ലൈവ് പരിപാടിക്കിടെ ഈ പരാമർ‌ശം നടത്തിയത്. അതിന്റെ വിഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിലടക്കം വിദുഷിക്കെതിരെ കടുത്ത വിമർശനമുണ്ടാകുന്നുണ്ട്. 

വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട വിഷയത്തെ തമാശ രൂപേണ പറഞ്ഞത് തെറ്റാണെന്നും പലരുടെയും കണ്ണീരും വേദനയുമാണ് ഇത്ര നിർവികാരതയോടെ നിങ്ങൾ അവതരിപ്പിച്ചതെന്നും വിമർശകർ‌ പറയുന്നു.  

ലൈംഗികത്തൊഴിൽ ഒരു കൂൾ പ്രഫഷനാണെന്നു പറഞ്ഞാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ച വിഡിയോ തുടങ്ങുന്നത്. അനുഭവസമ്പത്തിന്റെ കാര്യം വരുമ്പോൾ, മറ്റു പല ജോലിയും പോലെയല്ല ഈ മേഖലയെന്നു യുവതി പറയുന്നുണ്ട്. നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് അതിനോടു പ്രതികരിച്ചത്.

എന്നാല്‍, ‍മനുഷ്യക്കടത്തും കുട്ടികളെ കടത്തുന്നതും ദാരിദ്ര്യത്തിന്റെ ദൈന്യവും അറിഞ്ഞാൽ ഈ പറഞ്ഞതോർത്ത് നിങ്ങൾ ലജ്ജിക്കുമെന്നും ഒരു സ്ത്രീ ആയിട്ടും മറ്റു സ്ത്രീകളെ ഇങ്ങനെ അവതരിപ്പിച്ചത് ശരിയായില്ലെന്നുമൊക്കെയാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ.

അതേസമയം, വിദുഷി പറഞ്ഞത് ഡാർ‌ക്ക് കോമഡിയാണെന്നും അതറിയാത്തതുകൊണ്ടാണ് വിമർശനമെന്നും ചിലർ പറയുന്നു. ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെങ്കിൽ അസാമാന്യ ധൈര്യം വേണമെന്നും അത് ഈ കുട്ടിക്കുണ്ടായതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ചിലരുടെ കമന്റ്.

English Summary:

Vidushi Swaroop, Standup Comedian calls Prostitution a Cool Profession, SocialMedia Reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com