ജോസ്കോ ജ്വല്ലേഴ്സിൽ ഒരാഴ്ച നീളുന്ന ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ്

Mail This Article
ജോസ്കോ ജ്വല്ലേഴ്സ് ഒരാഴ്ച നീളുന്ന ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ് ആഘോങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. അഞ്ച് കിലോ സ്വർണ സമ്മാനങ്ങളുമായി എല്ലാ ഷോറൂമുകളിലും ഡിസംബർ 8 മുതൽ 15 വരെയാണ് ഫൗണ്ടേഷൻ ഡേ ആഘോഷിക്കുന്നത്. ഉപയോക്താക്കൾക്കായി ഇതുവരെ ആരും നൽകാത്ത അത്രയും സ്വര്‍ണ സമ്മാനങ്ങളും ഓഫറുകളുമാണ് ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസിന്റെ ഭാഗമായി ജോസ്കോ ജ്വല്ലേഴ്സ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.
പകുതി പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് സെലിബ്രേഷൻസിന്റെ പ്രത്യേകത. ഇവ കൂടാതെ ഓരോ ലക്ഷത്തിന്റെ ഡയമണ്ട് അൺകട്ട് ഡയമണ്ട് പർച്ചേസുകൾക്ക് രണ്ട് സ്വർണനാണയവും 75,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഒരു സ്വർണനാണയവും സമ്മാനമായി ലഭിക്കുന്നു. 10 പവന് മുകളിലുള്ള വിവാഹ പർച്ചേസുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഡയമണ്ട് റിങ്ങും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നൂറു ഭാഗ്യശാലികൾക്ക് 1 പവൻ വീതം സ്വർണസമ്മാനവും ലഭിക്കുന്നു. ഈ ദിവസങ്ങളിൽ പർച്ചേസ് നടത്തുന്ന എല്ലാവർക്കും ജോസ്കോയുടെ സ്പെഷ്യൽ ഫൗണ്ടേഷൻ ഡേ ഗിഫ്റ്റും ലഭിക്കും.
സെലിബ്രേഷനോടനുബന്ധിച്ച് ട്രെൻഡി വെഡ്ഡിംഗ് കളക്ഷൻസ്, ലൈറ്റ് വെയ്റ്റ് ട്രഡീഷനൽ ആഭരണങ്ങൾ, നഗാസ്, ലക്ഷ്മി, ആന്റിക്, െചട്ടിനാട്, സിംഗപ്പൂർ, ടെമ്പിൾ കളക്ഷൻസ്, മെൻസ്, കിഡ്സ് കളക്ഷനുകൾ, കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് ഏത് ബജറ്റിനും രൂപകൽപന ചെയ്തെടുക്കാനുള്ള സൗകര്യവും എന്നിങ്ങനെ ലോകോത്തര നിലവാരമുള്ള എക്സ്ക്ലൂസീവ് കളക്ഷനുകളാണ് എല്ലാ ജോസ്കോ ഷോറൂമിലും ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എംഡി/സിഇഒ ആയ ടോണി ജോസ് അറിയിച്ചു.
നൂതന ഡിസൈനിലുള്ള ബ്രൈഡൽ സെറ്റുകൾക്ക് പുറമേ കാർവാർ, കുന്തൻ, പീകോക്ക്, മാൾവാ, ടർക്കിഷ് തുടങ്ങിയ ഡിസൈനുകളും ഏത് പ്രായക്കാർക്കും അനുയോജ്യമായ അത്യപൂർവ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ കമനീയ ആഭരണശേഖരവും വൈവിധ്യമാർന്ന പാർട്ടിവെയർ കളക്ഷനുകളുടെ അതിവിപുല ശ്രേണിയും ആഘോഷങ്ങളിൽ അണിനിരത്തിയിട്ടുണ്ട്.