ടെലിമാർക്കറ്റിങ് മെസേജുകൾ: ട്രായ് നിബന്ധനകൾ ഇന്നുമുതൽ

Mail This Article
ന്യൂഡൽഹി∙ എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നിബന്ധനകൾ ഇന്ന് പ്രാബല്യത്തിൽ വരും. ടെലിമാർക്കറ്റിങ് മെസേജുകൾ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടത്. പൊരുത്തക്കേടുകളുണ്ടെങ്കിൽ നിശ്ചിത മെസേജുകൾ ഡെലിവർ ചെയ്യാൻ അനുവദിക്കില്ല.
അനാവശ്യ കോളുകളും എസ്എംഎസുകളും തടയാനാണിത്. നിബന്ധന ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ച് 2 വട്ടം നീട്ടിവച്ചിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസ്സം നേരിടാമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒടിപികൾക്ക് തടസ്സം നേരിടില്ലെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്.