ADVERTISEMENT

തിരുവനന്തപുരം ∙ ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി  കുടിശിക തീർപ്പാക്കാൻ 2024 ലെ  ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് 31വരെ അപേക്ഷിക്കാം. മൂല്യവർധിത,പൊതുവിൽപന,നികുതി സർചാർജ്,കാർഷികാദായ,ആഡംബര,കേന്ദ്ര വിൽപന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികയാണ് തീർപ്പാക്കാനാകുക. 31 ന് മുൻപ് പുതിയതായി അപേക്ഷിക്കുന്നവർക്കും ഈ കാലാവധിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരം  നോട്ടിസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നവർക്കും ഇളവ് പ്രഖ്യാപിച്ചു.

50,000 രൂപ വരെയുള്ള നികുതി കുടിശികയ്ക്ക് പിഴയും പലിശയും പൂർണമായി ഒഴിവാക്കി. 10 ലക്ഷം രൂപ വരെ നികുതി കുടിശികയുള്ളവർക്ക്  തുകയുടെ 36% അടച്ച് തീർപ്പാക്കാം. ഒരു കോടി രൂപ വരെയുള്ള കുടിശികയിൽ അപ്പീൽ ഉള്ളവർക്ക് 46%, അപ്പീൽ ഇല്ലാത്തവർക്ക് 56% എന്നിങ്ങനെ അടച്ച് തീർപ്പാക്കാം. ഒരു കോടിയിലധികം  കുടിശികയുള്ളവരിൽ അപ്പീലുള്ള കുടിശിക നികുതിയുടെ 76%, അപ്പീൽ ഇല്ലാത്ത കുടിശികയുടെ 86% വീതം അടയ്ക്കണം. 

gst

60 മുതൽ 120 ദിവസം വരെയുള്ള കാലയളവിൽ തുക അടയ്ക്കുന്നവർക്ക് നിരക്കിൽ 2% അധിക ബാധ്യതയുണ്ടാകും. പണം www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി അടച്ച് വിവരങ്ങൾ ഉൾപ്പെടുത്തി www.keralataxes.gov.in വഴി അപേക്ഷ നൽകണം. വിവരങ്ങൾക്ക് : www.keralataxes.gov.in.

English Summary:

Kerala's tax amnesty scheme offers relief on tax arrears until December 31st. Settle outstanding VAT, GST, and other tax dues with reduced penalties and interest. Apply now at www.keralataxes.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com