നിങ്ങളുടെ ആദായനികുതി എത്ര കുറയും; കണക്കാക്കാം ടാക്സ് കാൽക്കുലേറ്ററിലൂടെ

Mail This Article
12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്നു ടാക്സ് വിദദ്ധർ ഒരേ പോലെ പറയുന്ന ബജറ്റിലെ ആദായനികുതി നികുതി മാറ്റങ്ങൾ വലിയ ചർച്ചയാണ്.
വരുമാന വിവരങ്ങൾ ഈ ടാക്സ് കാൽക്കുലേറ്ററിൽ നൽകിയാൽ നിങ്ങൾ നൽകേണ്ട നികുതി മനസിലാക്കാം
12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവർക്ക് 80.000 രൂപ വരെ ലാഭം കിട്ടുമെന്ന് ബജറ്റ് പറയുന്നു. അതുവഴി 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 70, 000 രൂപ വരെയും 25 ലക്ഷം രൂപ വരെ വരുമാനകാർക്ക് 1.1 ലക്ഷം രൂപയും നികുതി ഇനത്തിൽ ലാഭം കിട്ടും. പുതിയ സ്ലാബിലാണ് നിരക്ക് മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ആദായനികുതി മാറ്റങ്ങൾ നിങ്ങൾക്ക് എത്ര ലാഭം തരും? അറിയണോ? എങ്കിൽ അത് സ്വയം കണക്കു കൂട്ടി തന്നെ മനസിലാക്കാം. ഇതാ ഈ പുതിയ ടാക്സ്കാൽക്കുലേറ്ററിലൂടെ. ഓർക്കുക പുതിയ സ്ലാബ് പ്രകാരം നികുതി അടയ്ക്കുന്നവർക്കു മാത്രമേ ഈ ബജറ്റ് പ്രഖ്യാപനം കൊണ്ട് കാര്യമായ ഗുണമുള്ളൂ. പഴയ സ്ലാബുകാർക്ക് മാറ്റങ്ങൾ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല.