ADVERTISEMENT

കുഞ്ഞുമക്കൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും കുറുമ്പുകളും നല്ലൊരു നേരംപോക്ക് ആണ്. കുഞ്ഞുങ്ങൾക്ക് കാണുന്നതെന്തും അത്ഭുതമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സീലിംഗ് ഫാൻ. കുഞ്ഞ് ഒരു സെലിബ്രിറ്റി കുഞ്ഞുവാവയാണെങ്കിലും ഫാൻ ഒരു വീക്ക്നെസ് തന്നെയാണെന്നാണ് ഈ പോസ്റ്റ് പറയുന്നത്. മറ്റാരുമല്ല നടി അനന്യ പാണ്ഡെയുടെ കസിനും കണ്ടന്റ് ക്രിയേറ്ററും ഇൻഫ്ലുവൻസറുമായ അലന്ന പാണ്ഡെയുടെ കുഞ്ഞാണ് ഫാനിൽ നോക്കി കിടക്കുന്ന ഈ കുഞ്ഞുവാവ. അലന്ന പാണ്ഡെ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാമിൽ ഏകദേശം ഒരു മില്യണിൽ അധികം ഫോളോവേഴ്സ് ആണ് അലന്ന പാണ്ഡെയ്ക്ക് ഉള്ളത്. 'ഉറങ്ങേണ്ട സമയത്ത് എല്ലാം വലിയ താൽപര്യമുള്ളതായി തോന്നും' എന്നായിരുന്നു അലന്ന പാണ്ഡെ കുറിച്ചത്. സോഫയിൽ ഇരുന്ന് കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്ന അലന്നയെ വിഡിയോയിൽ കാണാം. എന്നാൽ, കുഞ്ഞ് മുകളിലേക്ക് നോക്കി തന്നെ കിടക്കുകയാണ്. മുകളിൽ എന്താണെന്ന് അലന്ന നോക്കുമ്പോൾ ഒരു സീലിംഗ് ഫാൻ കറങ്ങുന്നതാണ് വിഡിയോയിൽ നമ്മൾ കാണുന്നത്. നിരവധി പേരാണ് തങ്ങൾക്കും ഇതേ അവസ്ഥ തന്നെയാണെന്ന് കമന്റ് ചെയ്തിരിക്കുന്നത്.

അലന്ന പാണ്ഡെയ്ക്കും ഭർത്താവ് ഐവർ മ്ക്രേയ്ക്കും ജൂൺ 24ന് ആയിരുന്നു ആദ്യകുഞ്ഞ് പിറന്നത്. റിവർ എന്നാണ് മകന് നൽകിയ പേര്. ഗർഭകാലത്തെ തന്റെ വിശേഷങ്ങൾ അലന്ന ആരാധകരുമായി നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ വെള്ള നിറത്തിലുള്ള ഹൂഡി ധരിച്ചിരിക്കുന്ന അലന്ന പാണ്ഡെയെ കാണാവുന്നതാണ്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com