നവംബർ മാസത്തിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ
Mail This Article
1. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്.മാധവന്.
2. കെമി ബേഡനോക്ക് ബ്രിട്ടനിലെ പ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്.
4. രാജസ്ഥാനിലെ മേഘ് മണ്ഡൽ സംസ്ഥാൻ നൽകുന്ന രാജാ രവിവർമ സമ്മാൻ (ഒരു ലക്ഷം രൂപ) മുരളി ചീരോത്ത്, ജതിൻ ദാസ്, ജി.ആർ.ഈരണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാസ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയ്പ്രകാശ് എന്നിവർക്ക്.
5. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചു.
7. നയ്യാർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പർപ്പസിന്റെ രോഹിണി നയ്യാർ പുരസ്കാരം (10 ലക്ഷം) അനിൽ പ്രധാന് സമ്മാനിച്ചു.
8. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി 2 സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സഞ്ജു സാംസണ്.
9. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് പി.ആർ.ശ്രീജേഷ് മൂന്നാം തവണയും അർഹനായി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനാണ് മികച്ച താരത്തിനുള്ള പുരസ്കാരം.
10. സൂപ്പർലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി പ്രഥമ ജേതാക്കളായി.
11. സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. 2025 മേയ് 13ന് വിരമിക്കും.
12. മൊറീഷ്യസ് പ്രധാനമന്ത്രിയായി നവീൻ റാംഗുലാമിനെ നിയമിച്ചു.
13. ബ്രിട്ടിഷ് എഴുത്തുകാരി സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ എന്ന നോവലിന് ബുക്കർ സമ്മാനം.
14. ഇൻഫോസിസ് പുരസ്കാരത്തിന് മലയാളി സാമൂഹികശാസ്ത്രജ്ഞൻ ഡോ. മഹ്മൂദ് കൂരിയ, ഡോ. അരുൺ ഗൗതം ചന്ദ്രശേഖർ, ശ്യാം ഗോല്ലക്കോട്ട, സിദ്ധേഷ് കാമത്ത്, നീന ഗുപ്ത, വേദിക ഖെമാനി എന്നിവർ അർഹരായി.
15. ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ജനത വിമുക്തി പെരമുനയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പവർ 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടി.
17. ടാറ്റാ സ്റ്റീൽ ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന് കിരീടം.
18. ശ്രീലങ്കയിൽ 21 അംഗ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റ് അനുരകുമാര ദിസനായകെക്ക് ധനം, പ്രതിരോധം വകുപ്പുകൾ. പ്രധാനമന്ത്രി ഹരിണി അമരസൂര്യയ്ക്ക് വിദ്യാഭ്യാസം.
19. മനോരമ ന്യൂസ്മേക്കർ 2023 പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥിന് സമ്മാനിച്ചു.
20. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഡൊമീനിക്ക, ഗയാന, ബാർബഡോസ് എന്നീ രാജ്യങ്ങളുടെ പരമോന്നത ബഹുമതി.
21. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി കെ.സഞ്ജയ് മൂർത്തി ചുമതലയേറ്റു.
22. മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിനു പരിഹാരം കാണാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻനായരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു.
23. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് (കോൺഗ്രസ്) 4.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്) 18,840 വോട്ടിന്റെയും ചേലക്കരയിൽ യു.ആർ.പ്രദീപ് (സിപിഎം) 12,201 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ വിജയിച്ചു.
∙ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 (ബിജെപി:132, ശിവസേന: 57, എൻസിപി: 41) സീറ്റുമായി ഭരണം നിലനിർത്തി. മഹാ വികാസ് അഘാഡിക്ക് (ഇന്ത്യാസഖ്യം) 50 (ശിവസേന (ഉദ്ധവ്): 20, കോൺഗ്രസ്: 16, എൻസിപി (ശരദ് പവാർ): 10) സീറ്റുകൾ.
∙ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിന് 81ൽ 56 (ജെഎംഎം: 34, കോൺഗ്രസ്: 16, ആർജെഡി: 4) സീറ്റുകൾ. 21 സീറ്റ് ലഭിച്ച ബിജെപി നയിച്ച എൻഡിഎയ്ക്ക് 24 സീറ്റ്.
∙ ജെസിബി സാഹിത്യ പുരസ്കാരം (25 ലക്ഷം) ഉപമന്യു ചാറ്റർജിയുടെ ‘ലോറൻസോ സേർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്’ എന്ന നോവലിനു ലഭിച്ചു.
24. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ റെക്കോർഡുകൾ തകർത്ത് ഋഷഭ് പന്തും (ലക്നൗ സൂപ്പർ ജയന്റ്‌സ് – 27 കോടി) ശ്രേയസ് അയ്യരും (പഞ്ചാബ് കിങ്സ് – 26.75 കോടി).
25. തെക്കേ അമേരിക്കൻ രാജ്യമായ യുറഗ്വായിയിൽ ഇടതുസഖ്യം നേതാവായ യൊമൻഡു ഒർസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
26. സത്യജിത്റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഓസ്ട്രേലിയൻ സംവിധായകൻ ഫിലിപ് നോയ്സിന്.
27. ഡോ. സി. അനന്തരാമകൃഷ്ണൻ, അമർത്യ മുഖോപാധ്യായ, രാഘവൻ വരദരാജൻ എന്നിവർക്കു ടാറ്റ ട്രാൻസ്ഫർമേഷൻ പുരസ്കാരം (2 കോടി രൂപ).
28. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു.
29. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ചലചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഹോങ്കോങ് സംവിധായികയും നടിയുമായ ആൻ ഹുയിക്ക് സമ്മാനിക്കും.
30. ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക്സിൽ മഹാരാഷ്ട്രക്ക് ചാംപ്യൻ പട്ടം.