കയർ ഉൽപന്ന നിർമാണ രീതിയിൽ കാതലായ മാറ്റം വേണം: കലക്ടർ

Mail This Article
ആലപ്പുഴ∙ കയർ മേഖലയിലെ ആധുനികവൽക്കരണത്തിനു നിലവിലെ ഉൽപന്ന നിർമാണ രീതിയിൽ കാതലായ മാറ്റം വരുത്തണമെന്നും ആ മാറ്റം എങ്ങനെയാകാമെന്നു തൊഴിലാളികൾ ഉൾപ്പെടെ കയർ മേഖലയുടെ എല്ലാ തട്ടിലും പ്രവർത്തിക്കുന്നവർ ചർച്ച ചെയ്യണമെന്നും കലക്ടർ അലക്സ് വർഗീസ്. കയർ ബോർഡ് കലവൂർ റീജനൽ ഓഫിസ് ‘പരമ്പരാഗത കയർ വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിന് സ്പിന്നിങ് മേഖലയുടെ ആധുനികവൽക്കരണം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ കയർമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടന്നു.
കയർ ഡയറക്ടറേറ്റ് അഡീഷനൽ ഡയറക്ടർ ആൻഡ് ഡയറക്ടർ ഇൻ ചാർജ് ടി.ഒ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി ഡയറക്ടർ ഡോ. ഒ.എൽ.ഷൺമുഖ സുന്ദരം, ഡോ. എസ്.രാധാകൃഷ്ണൻ, എം.കുമാരസ്വാമി പിള്ള, ഡോ. അഭേഷ് രഘുവരൻ, സുമി സെബാസ്റ്റ്യൻ, ഡോ. വിവേക് പ്രസാദ് ഷോ, ഡോ. എച്ച്.പി.സുമംഗല എന്നിവർ സെമിനാറുകൾ നയിച്ചു.കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ ബോർഡ് കലവൂർ റീജനൽ ഓഫിസർ ഇൻ ചാർജ് കെ.ശിവൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻസ് ചെയർമാൻ റോബി ഫ്രാൻസിസ്, കലവൂർ റീജനൽ ഓഫിസർ പി.എൻ.സാബു എന്നിവർ പ്രസംഗിച്ചു.