ADVERTISEMENT

കുന്നംകുളം∙ ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്കായ് മൺപാത്രങ്ങളിൽ ദാഹജലം ഒരുക്കി. വേനൽ കനത്തതോടെ കുടിവെള്ളം തേടി അലയുന്ന പക്ഷികൾക്ക് നൽകുന്ന ഈ കരുതൽ  പ്രപഞ്ചത്തിലെ ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് വിദ്യാർഥികളിൽ വളർത്താൻ സഹായകമാണെന്നും ഈ മാതൃക വീട്ടിലും പിൻതുടരണമെന്നും മാനേജർ ഫാ.ബെഞ്ചമിൻ ഒഐസി  പറഞ്ഞു.

ഫാ. യാക്കോബ് ഒഐസി ഈ ഉദ്യമത്തിന് ആശംസകൾ നേർന്നു. കോ-ഓർഡിനേറ്റർമാരായ ലിനോയ് ചീരൻ, നിതു ടി.കെ, സ്റ്റാഫ് സെക്രട്ടറി ഷിനി മാത്യു അധ്യാപകരായ ക്രിസ്റ്റോ ജോൺ എം, ജിഷ്ണു വി.എം, രോഹിണി ഇ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com