ADVERTISEMENT

ആലുവ ∙ വെട്ടാൻ വന്ന പോത്തിനെ ഏറെനേരം കൊമ്പിൽ പിടിച്ചുനിർത്തി യുവതിയുടെ ജീവൻ രക്ഷിച്ച അച്ചാമ്മ സ്റ്റീഫനു നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ചുണങ്ങംവേലി രാജഗിരി ആശുപത്രി ജീവനക്കാരിയായ ഇരുപത്തൊന്നുകാരി പാടത്തിനു നടുവിലെ റോഡിലൂടെ താമസസ്ഥലത്തേക്കു പോകുമ്പോഴാണ് പോത്ത് വെട്ടാൻ ഓടിച്ചത്. മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മുൻ അംഗവുമായ അച്ചാമ്മ സ്റ്റീഫന്റെ വീടിന്റെ മുകൾ നിലയിലാണ് യുവതി താമസിക്കുന്നത്.

യുവതിയുടെ കരച്ചിൽ കേട്ടെത്തിയ അച്ചാമ്മ സ്വജീവൻ അപകടത്തിലാകുമെന്ന ചിന്ത മാറ്റിവച്ചു പോത്തിനെ പിടിച്ചു നിർത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും പോത്ത് കുതറിക്കൊണ്ടു നിന്നതിനാൽ ആരും അടുത്തില്ല. യാദൃച്ഛികമായി എത്തിയ തമിഴ്നാട്ടുകാരനാണ് ഒടുവിൽ പോത്തിനെ കീഴ്പ്പെടുത്തി തളച്ചത്. കൈകൾക്കു പരുക്കേറ്റ അച്ചാമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ പോത്ത് മുൻപും ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

English Summary:

Bravery shone through when Achamma Stephen risked her life to save a young woman from a charging bull in Kerala. Stephen held onto the bull's horns, preventing it from harming the woman until help arrived.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT