50 ഗ്രാം എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ

Mail This Article
കൊച്ചി∙ വിൽപനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമൽ ആമോസ് (27), ഫിർദോസ് (26) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.പി.പ്രമോദും സംഘവും കലൂർ ശാസ്ത ടെമ്പിൾ റോഡിനു സമീപമുള്ള ലോഡ്ജിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും അഞ്ചു ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങികൊണ്ടുവന്ന് ചെറു പൊതികളിലാക്കിയാണ് വിൽപന നടത്തിയിരുന്നത്. എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോട്ടുകളിലും അപ്പാർട്ടുമെന്റുകളിലും താമസിച്ച് യുവാക്കൾ, വിദ്യാർഥികൾ, സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു വിൽപന. ലഹരിമരുന്ന് വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
പ്രതികൾക്ക് എംഡിഎംഎ നൽകിയവരെ കുറിച്ച് സൂചനകൾ ലഭിച്ചതായും അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ബസന്ത് കുമാർ, ബൈനു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജിത്ത്, അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ സരിതാറാണി, അമ്പിളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.