അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കഞ്ചാവ് ചെടി കണ്ടെത്തി

Mail This Article
×
ചങ്ങനാശ്ശേരി∙ മാമൂട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ചെടി വളർത്തിയ അസം സ്വദേശി ബിപുൽ ഗൊഗോയിയെ (30) അറസ്റ്റു ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
English Summary:
A cannabis plant was discovered at the residence of migrant workers in Changanassery, Kerala. Bipul Gogoi, an Assam native, was arrested for cultivating the plant.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.