ജല സംവേദനക്ഷമത: ശിൽപശാല സംഘടിപ്പിച്ചു

Mail This Article
കോഴിക്കോട്∙ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) ‘അപ്‌സ്‌കേലിങ് ലേണിങ്സ് ടു വേർഡ് വാട്ടർ സെൻസിറ്റിവിറ്റി’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (കില) ഡയറക്ടർ ജനറൽ എ.നിസാമുദീൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷനിലെ ജല പരിപാലനത്തിൽ ഊന്നൽ നൽകുന്ന പൊതുജന പങ്കാളിത്തത്തോടെ തയാറാക്കിയ മീഞ്ചന്തയുടെ നയരേഖയും കോഴിക്കോട്ടെ നയരേഖയും ചടങ്ങിൽ പ്രകാശനം ചെയ്തു.
ട്രിപെന്റ് ഹോട്ടലിൽ നടന്ന ശിൽപശാലയിൽ കേരളത്തിലെ ദ്വിതീയ നഗരങ്ങളിലെ ജല സംവേദനക്ഷമതാ നഗര ആസൂത്രണത്തിനായുള്ള നൂതന സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അധ്യക്ഷത വഹിച്ചു. ഡോ. രാമകുമാർ (കേരള പ്ലാനിങ് ബോർഡ് അംഗം), ഡോ. പി.പി അനിൽ കുമാർ (പ്രഫസർ, എൻഐടി കോഴിക്കോട്), പ്രഫ. എം.എൽ.കൻസാൽ, ഡോ. തനേഹ കെ. ബച്ചിൻ (നെതർലാൻഡ്സ്), ഡോ. ചിന്നി വി. നാഗകുമാർ (സയന്റിസ്റ്റ്, സിഡബ്ല്യുആർഡിഎം), എ.നവനീത് എന്നിവർ പങ്കെടുത്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നെതർലാൻഡ് ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ചിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വാട്ടർ ഫോർ ചേഞ്ച് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.