ADVERTISEMENT

ഷൊർണൂർ∙ ട്രെയിൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ച പ്രദേശത്തിനു സമീപം റെയിൽവേ ട്രാക്കിനോടു ചേർന്ന മരങ്ങൾ വെട്ടിമാറ്റുന്നു. മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സമാകുന്നുണ്ടെന്നു വിലയിരുത്തിയാണു നടപടി. കാഴ്ച മറയ്ക്കുന്ന നിലയിലേക്കു വളർന്ന ചെറുതും വലുതുമായ മരങ്ങളാണിത്. പാലക്കാട്–തൃശൂർ പാതയിൽ എ കാബിൻ മുതൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ വരെയും ഷൊർണൂർ–തൃശൂർ ട്രാക്കിൽ സ്റ്റേഷൻ മുതൽ ബി കാബിൻ വരെയുമാണു മരങ്ങൾ മുറിക്കുന്നത്.

പ്രദേശത്തെ നൂറിലേറെ മരങ്ങൾ വെട്ടിനീക്കും. ഇതോടൊപ്പം ട്രാക്കുകളോടു ചേർന്നു വളർന്ന ചെടികളും പുല്ലും വെട്ടിമാറ്റും.  ട്രാക്കുകളിൽ നിന്നു 3 മീറ്റർ വരെ ദൂരത്തുള്ള തടസ്സങ്ങളാണു നീക്കുന്നത്. വെട്ടിമാറ്റിയ മരത്തടികൾ പ്രദേശത്തു നിന്നു യന്ത്രസഹായത്തോടെ നീക്കുന്ന ജോലികളും തുടങ്ങി. കഴിഞ്ഞ മാസമാണു ട്രാക്കുകളിലെ മാലിന്യങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്ന തമിഴ്നാട്ടുകാരായ 4 ശുചീകരണത്തൊഴിലാളികൾ ബി കാബിനു സമീപം ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ ട്രെയിൻ തട്ടി മരിച്ചത്. 

English Summary:

Track safety measures are underway near Shoranur, Kerala, after a fatal train accident last month involving sanitation workers. Trees and vegetation obstructing the railway track are being removed to improve visibility and prevent future accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com