‘കേരളത്തിന്റെ വികസനത്തിന് സിൽവർ ലൈൻ അത്യാവശ്യം’

Mail This Article
പത്തനംതിട്ട ∙ സിൽവർ ലൈൻ പദ്ധതി വിജയിപ്പിക്കുന്നതിനായി ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു. ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സിൽവർ ലൈൻ അത്യാവശ്യമാണ്. കാര്യം അറിയാതെയാണ് പ്രതിപക്ഷം എതിർക്കുന്നത്. കാർബൺ വിമുക്ത പൊതുഗതാഗതമാണ് സിൽവർ ലൈൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സജീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, കെ.യു.ജനീഷ്കുമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഡിവൈഎപ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, ഡോ.ബിജു, പി.ബി.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ചെയർമാനും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ ജനറൽ കൺവീനറും, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ ട്രഷററുമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു,