ADVERTISEMENT

പോത്തൻകോട് ∙ യുവാവിനെ കടയിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ ഒരാഴ്ചയ്ക്കു ശേഷം പിടിയിൽ. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ മംഗലപുരം  ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം എആർഎസ് മൻസിലിൽ ഷഹീൻ കുട്ടൻ (30 )എന്നിവരാണ് പിടിയിലായത്. മോഹനപുരം കബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലിനെ (27) ആണ് ഇരുവരും ചേർന്ന് വെട്ടുകത്തി കൊണ്ട് വെട്ടി പരുക്കേൽപിച്ചത്.

പ്രതികളെ സംഭവം നടന്ന സ്ഥലത്തും സ്കൂട്ടർ കൊണ്ടു വച്ചതായി പറയുന്ന കൊട്ടാരക്കരയിലും എത്തിച്ച് തെളിവെടുപ്പു നടത്തി.   4ന് വൈകിട്ട്  5.45ന് മംഗലപുരം കബറഡിയിൽ സ്കൂട്ടറിലെത്തിയ പ്രതികൾ കടയ്ക്കുള്ളിൽ ഓടിക്കയറിയ നൗഫലിനെ പിന്നാലെയെത്തി വെട്ടുകയായിരുന്നു. നൗഫലിന്റെ ബന്ധുവായ അജ്മലിനെ തിരക്കിയാണ് ഇരുവരും വന്നത്. അജ്മലിനെയും സുഹൃത്തുക്കളെയും കൊയ്ത്തൂർക്കോണത്തുവച്ച് മുഹമ്മദ് അഷ്റഫിന്റെ സഹോദരൻ മുഹമ്മദ് അൻസറും സംഘവും ചേർന്ന് ആക്രമിച്ചിരുന്നു.

ഇതു സംബന്ധിച്ച് പരാതി നൽകിയതായിരുന്നു പ്രകോപനത്തിനു കാരണമായത്. മുഹമ്മദ് അൻസർ ഇപ്പോൾ കാപ്പ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അഷ്റഫ് പല തവണ അജ്മലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചുവേളി സ്റ്റേഷനിൽ നിന്നാണ് മംഗലപുരം എസ്എച്ച്ഒ കെ. ഹേമന്ദ് കുമാറും സംഘവും ഇരുവരെയും കസ്റ്റഡിയിലെടുത്തത്.  ഷെഹിൻകുട്ടന് പോക്സോയടക്കം നിലവിൽ 15 കേസുകളും മുഹമ്മദ് അഷ്റഫിന് 25ഓളം കേസുകളുമുണ്ട്.

English Summary:

Pothencode knife attack arrests: Two men, Mohammed Ashraf and Shaheen Kuttan, were arrested a week after a young man was knifed in a shop. The attack is believed to be linked to an earlier incident and several past offenses involving the accused.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com