ADVERTISEMENT

റോം ∙ ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘ആലപ്പുഴ ഇന്റർനാഷണൽ മൈഗ്രന്റ്സ്’(എഐഎം) ഇറ്റലി യൂണിറ്റിന്റെ നേതൃത്വത്തിൽ റോമിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നടത്തി. റോമിലെ, ബസിലിക്ക ദി സാൻ ജൊവാനിയിൽ നടന്ന തിരുനാൾ സമൂഹബലിക്ക് ഫാ. സെബാസ്റ്റ്യൻ സൂരജ് തച്ചപ്പിള്ളി മുഖ്യകർമികത്വം വഹിച്ചു. ഫാ. ക്ലിന്റൺ ജോസഫ് സാംസൺ വചനപ്രഘോഷണം നടത്തി.

ഫാ. സോണി പനയ്ക്കൽ, ഫാ. ജോൺ ദാൽ, ഫാ. പോൾ സണ്ണി, ഫാ. ജോഷ്വാ ജോസഫ്, ഫാ. ജൂഡ് ജോബി, ഫാ. ക്ലമന്റ് വള്ളുവശ്ശേരി, ഫാ. നെയിൽ ചടയമുറി, ഫാ. ജോർജ്ജ് കടവുങ്കൽ എന്നിവർ സഹകാർമ്മികരായി. ദിവ്യബലിക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപവുമായി നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ ഇറ്റാലിയൻ സ്വദേശികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. 

ചിത്രത്തിന് കടപ്പാട്: ഷെർവിൻ അറയ്ക്കൽ
ചിത്രത്തിന് കടപ്പാട്: ഷെർവിൻ അറയ്ക്കൽ

എഐഎം ഇറ്റലി യൂണിറ്റ് പ്രസിഡന്റ് എബി അലോഷ്യസ്, വൈസ് പ്രസിഡന്റ്  ബോബൻ ആന്റണി, സെക്രട്ടറി നിമ നെൽസൻ, ട്രഷറർ സിബിൾ റോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പെരുന്നാളിന്  നേതൃത്വം നൽകി. എല്ലാവർഷവും ജനുവരിമാസത്തിൽ ആലപ്പുഴ രൂപതാംഗങ്ങളുടെ നേതൃത്വത്തിൽ റോമിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കാറുണ്ട്. വിവിധ രൂപതകളിൽനിന്നുള്ള മലയാളികളും മറ്റ് ഇന്ത്യക്കാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളുമടക്കം ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പെരുന്നാളിന് ഉണ്ടായത്.

English Summary:

Church feast in Sebastian's in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com