ADVERTISEMENT

പതിവു പോലെ മകന് ഒരു കഥ പറഞ്ഞു കൊടുക്കുമ്പോൾ ഇത്രയധികം സംശയങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല നടിയും നർത്തകിയുമായ അമ്പിളിദേവി. ഇളയമകൻ അജുക്കുട്ടനാണ് അമ്പിളിദേവി പുരാണ കഥകൾ പറഞ്ഞുകൊടുത്തത്. അസുരൻമാരെ നിഗ്രഹിച്ച് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് കാളിയുടെ ദേഷ്യം അടങ്ങാതിരുന്നത് എന്നാണ് അജുക്കുട്ടന് അറിയേണ്ടത്. ഇങ്ങനെയൊക്കെ ദേഷ്യപ്പെട്ടാൽ ഭൂമി മുഴുവൻ നശിച്ചു പോകത്തില്ലേ എന്നും അജുക്കുട്ടൻ ചോദിക്കുന്നു. രാത്രി പന്ത്രണ്ടു മണിക്കാണ് അജുക്കുട്ടൻ തന്റെ സംശയങ്ങൾ തീർക്കുന്നത്.

ഇത്രേം ദുഷ്ടൻമാരെ കൊന്നിട്ടും കാളിയുടെ ദേഷ്യം തീർന്നില്ലേയെന്നും മഹാദേവൻ റോഡിൽ കിടക്കുന്നത് ഒന്നും അറിഞ്ഞില്ലേയെന്നും പിന്നെ എന്തിനാ ഭർത്താവിൻ്റെ നെഞ്ചില് ചവിട്ടിയത് എന്നുമായിരുന്നു അജുക്കുട്ടന്റെ സംശയം. ചോദ്യം ന്യായമാണെന്നും എന്നാൽ ഇതിന്റെ മറുപടി അമ്പിളിയമ്മയ്ക്ക് അറിഞ്ഞുകൂടായെന്നും അമ്പിളിദേവി കുഞ്ഞിനോട് പറയുന്നുണ്ട്. ആർക്കെങ്കിലും അറിയാമോ എന്ന് ചോദിക്കുമ്പോൾ 'എനിക്കറിയത്തില്ല' എന്നാണ് കുഞ്ഞ് മറുപടി നൽകുന്നത്.

'അസുരനെ കൊന്നിട്ടും കാളിയുടെ ദേഷ്യം മാറിയില്ല' എന്നതാണോ ചോദ്യമെന്ന് അമ്പിളിദേവി ചോദിക്കുമ്പോൾ 'അത് തീർന്നില്ലേ ആ കാര്യമെന്നും ഇങ്ങനെ ദേഷ്യപ്പെട്ടാൽ ഭൂമി മുഴുവൻ നശിച്ചു പോകത്തില്ലേയെന്നും' കുഞ്ഞ് ചോദിക്കുന്നു. അസുരനെ കൊന്നു കഴിഞ്ഞാൽ ദേഷ്യം മാറണമായിരുന്നെന്നാണ് കുഞ്ഞിന്റെ പക്ഷം. എന്നിട്ടും മഹാദേവനെ ചവിട്ടിയതാണ് അജുക്കുട്ടനെ ആശങ്കയിലാക്കിയത്. എന്നാൽ, കാളിയമ്മ എന്ന് പറഞ്ഞാൽ ഉഗ്രരൂപിണി ആണെന്നും ആ ദേഷ്യം ശമിക്കണമെങ്കിൽ കുറച്ച് താമസമുണ്ടാകുമെന്നും അമ്മ വിശദീകരിച്ചു കൊടുക്കുന്നു. കാളിയുടെ ദേഷ്യം മാറാതെ വന്നപ്പോൾ എല്ലാവരും മഹാദേവനോട് ചെന്ന് തങ്ങളെ രക്ഷിക്കണമേ എന്ന് പരാതി പറഞ്ഞു. കാളിയുടെ ദേഷ്യം കൊണ്ട് ഈ ഭൂലോകം മുഴുവൻ നശിച്ചുപോകുമെന്ന് പരാതി പറഞ്ഞു. 

കാളിയമ്മ വരുന്ന വഴിയിൽ മഹാദേവൻ എന്തിനാണ് കിടന്നതെന്നും ആ വഴി വരുന്നവരെല്ലാം മഹാദേവനെ ചവിട്ടില്ലേ എന്നായി അജുക്കുട്ടന്റെ അടുത്ത സംശയം. എന്നാൽ, മഹാദേവന് എല്ലാം അറിയാമെന്നും ആ വഴി മറ്റാരും വരില്ലെന്ന് അറിയാമായിരുന്നെന്നും അമ്മയായ അമ്പിളിദേവി സംശയം തീർക്കുന്നു. മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഭദ്രകാളിയുടെ ദേഷ്യം കഴിഞ്ഞു പിന്നെയും അടങ്ങാത്തത് കണ്ട് ശിവൻ ദേഷ്യം ശമിക്കാൻ വേണ്ടി സ്വന്തം നെഞ്ചില് ചവിട്ടി പോകാൻ പറയുന്നു അങ്ങനെ വഴി മുടക്കി കിടന്നു . അങ്ങനെ അല്ലേ' എന്നാണ് കമന്റ്ബോക്സിൽ കണ്ട ഒരു വിശദീകരണം. പാർവതി രോഷാകുലയാകുമ്പോഴാണ് കാളിയായി മാറുന്നത് എന്നാണ് പറയപ്പെടുന്നത്.

English Summary:

A Mother's Story, a Son's Deep Question: Exploring Kali's Unending Anger

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com