സിന്ധുവിന് വിജയം; ട്രീസ സഖ്യം പുറത്ത്
Mail This Article
ന്യൂഡൽഹി ∙ പി.വി.സിന്ധുവും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യവും ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ രണ്ടാം റൗണ്ടിൽ. ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം പുറത്തായി. സിന്ധു ചൈനീസ് തായ്‌പേയിയുടെ സുങ്ഷോ യുന്നിനെ (21-14, 22-20) തോൽപിച്ചപ്പോൾ മലേഷ്യയുടെ മാവേയ് ചോങ്– കെയ് വുൻതേ സഖ്യത്തെയാണ് സാത്വിക്കും ചിരാഗും കീഴടക്കിയത് (23-21, 19-21, 21-16). മലയാളി താരം കിരൺ ജോർജ്, ജപ്പാന്റെ യുഷി തനകയെ അട്ടിമറിച്ചു (21-19,14-21,27-25). വനിതാ ഡബിൾസിൽ ജപ്പാന്റെ അരിസെ ഇഗരാഷി –അയാകോ സകുറമോട്ടോ സഖ്യത്തോടാണ് ട്രീസ– ഗായത്രി സഖ്യം പരാജയപ്പെട്ടത് (21-23, 19-21).