ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തു സർവീസ് നടത്തുന്നതിനു കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) സൗരോർജ ബോട്ട് കൈമാറി. സിയാലിന്റെ ഉപകമ്പനിയായ കേരള വാട്ടർ വേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റേതാണ് ബോട്ട്. സംസ്ഥാനത്തു വിനോദ സഞ്ചാര മേഖലയിൽ ഉണർവ് പ്രകടമായ സാഹചര്യത്തിലാണു ബോട്ട് മുസിരിസ് പൈതൃക പദ്ധതിയുടെ യാത്ര സർക്യൂട്ടിൽ ഉപയോഗിക്കുന്നതിനു നൽകുന്നത്. 24 സീറ്റുള്ള സൗരോർജ ബോട്ടാണിത്.

15 സോളർ പാനലുകൾ ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസിനു പുറമേയാണിത്. 45 മീറ്റർ വരെ ആഴത്തിലുള്ള ജലാശയങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ബോട്ടിന്റെ രൂപകൽപന. ഒരാഴ്ച മുസിരിസ് യാത്രാ സർക്യൂട്ടിൽ ട്രയൽ റൺ നടത്തി സർവീസ് ഘടന എങ്ങനെ വേണമെന്നു തീരുമാനിക്കുമെന്നു മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.

സിയാൽ ഡപ്യൂട്ടി ജനറൽ മാനേജർ സതീഷ് കുമാർ മുസിരിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിനു ബോട്ട് കൈമാറി. കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലവിൽ 12 ബോട്ടുകളാണുള്ളത്. രണ്ടുഘട്ടമായി എട്ടു പുതിയ ബോട്ടുകൾ കൂടി മുസിരിസിലേക്ക് എത്തുന്നതോടെ പദ്ധതിയിലെ ബോട്ടുകളുടെ എണ്ണം 19 ആകും.

എല്ലാ ബോട്ടുകളും അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലയാത്രയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. മുസിരിസ് ടൂറിസം പദ്ധതിയിൽ പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ 12 ബോട്ട് ജെട്ടികളാണു നിർമിച്ചിട്ടുള്ളത്. പറവൂരിലെയും കൊടുങ്ങല്ലൂരിലെയും ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും ജലമാർഗം ബന്ധിപ്പിച്ചു കൊണ്ടാണു ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com