ADVERTISEMENT

പുൽപള്ളി ∙ കുറിച്ചിപ്പറ്റ, വേലിയമ്പം ഭാഗങ്ങളിലെ കാട്ടാനശല്യത്തിനു തുടർച്ചയായി ചൊവ്വാഴ്ച രാത്രി വീട്ടിമൂല ജനവാസ കേന്ദ്രത്തിലെത്തി കൊമ്പൻ നാശമുണ്ടാക്കി. ടൗണിൽ നിന്നേറെ അകലമില്ലാത്ത പ്രദേശത്തുവരെ ആനയെത്തി. ഇവിടത്തെ വയനാട് റൈസ്മിൽ ഫാക്ടറിയുടെ കമ്പിവേലി ആന തകർത്തു. പരിസരങ്ങളിലെ കൃഷിയിടങ്ങളിലും കയറി നാശമുണ്ടാക്കി. ഫാക്ടറിക്കടുത്താണ് ജീവനക്കാർ താമസിക്കുന്നത്. 

അക്രമസ്വഭാവം കാണിക്കുന്ന ആനയാണ് പ്രദേശത്ത് ശല്യമുണ്ടാക്കുന്നതെന്ന് ഉടമ വാരിശേരിൽ വി.എൽ.അജയകുമാർ പറഞ്ഞു.സന്ധ്യ കഴിഞ്ഞാൽ ആനയെ ഭയന്ന് ജനത്തിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയുമായി. ചാത്തമംഗലം വനപ്രദേശത്തു നിന്നാണ് രാത്രി ആനയിറങ്ങിയത്. വീടുകളുടെയും കോളനികളുടെയും പരിസരത്തുകൂടിയാണ് കടന്നുപോയത്.ആന നാട്ടിലിറങ്ങിയതിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിരുന്നു.

കാട്ടാന കുത്തിയ മൂരി ചത്തു
പുൽപള്ളി ∙ കഴിഞ്ഞ ദിവസം വേലിയമ്പത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ കൊരഞ്ഞിവയൽ രാധാകൃഷ്ണന്റെ മൂരി ചത്തു. തിങ്കളാഴ്ച രാത്രിയാണ് നെയ്ക്കുപ്പ വനത്തിൽ നിന്നിറങ്ങിയ ഒറ്റയാൻ രാധാകൃഷ്ണന്റെ വീടിനു പിന്നിലുള്ള തൊഴുത്ത് അടിച്ചുതകർത്തശേഷം മൂരിയെ കുത്തിയത്. രാത്രിയും പകലും ഇടവിട്ട് വെറ്ററിനറി ഡോക്ടർമാരെത്തി ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ ചത്തു. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com