ADVERTISEMENT

ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ് കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പ്രവേശനപരീക്ഷയാണ് AIAPGET-2023 (ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്). ആയുഷ് മേഖലയിലെ എല്ലാ കോളജുകളും സ്ഥാപനങ്ങളും സർവകലാശാലകളും കൽപിത സർവകലാശാലകളും ഇതിൽപെടും. ആയുഷ് പിജി പ്രവേശനത്തിനു വേറെ പരീക്ഷ ഇന്ത്യയിലെ ഒരു സ്ഥാപനവും നടത്തില്ല.വെബ്സൈറ്റ്: https://aiapget.nta.nic.in & https://nta.ac.in. ഹെൽപ്‌ലൈൻ: 011-40759000, aiapget@nta.ac.in.

Read Also : ഐഐടി, എൻഐടി പ്രവേശനം: ‘ജോസ’ റജിസ്ട്രേഷൻ 19 മുതൽ, ശ്രദ്ധിക്കാം 7 കാര്യങ്ങൾ

നാഷനൽ ടെസ്റ്റിങ് ഏജൻസി ജൂലൈ 31നു നടത്തുന്ന ഈ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ ഈമാസം 24നു രാത്രി 11.50ന് അകം ഓൺലൈൻ അപേക്ഷ നൽകണം. 2700 രൂപ അപേക്ഷാഫീ 25നു രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം; സാമ്പത്തികപിന്നാക്കക്കാർക്ക് 2450 രൂപ; പട്ടിക/ ഭിന്നശേഷി/ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപ. 28നു രാത്രി 11.50 വരെ അപേക്ഷയിലെ ചില ഫീൽഡുകളിൽ തിരുത്തു വരുത്താം. ഒരാൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്. അപേക്ഷാരീതി ഇൻഫർമേഷൻ ബ്രോഷറിൽ വിശദമാക്കിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷയുടെയും ഫീസടച്ചതിന്റെ രേഖയുടെയും പ്രിന്റ് എടുത്തു സൂക്ഷിക്കണം.

 

അപേക്ഷകർ അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി ബാച്‌ലർ ബിരുദവും റജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. ഈ വർഷം ഓഗസ്റ്റ് 31ന് അകം ഇന്റേൺഷിപ് പുർത്തിയാക്കിയാലും മതി. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഈ എൻട്രൻസിൽ റാ‌ങ്ക് നേടുന്നവർ നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി, സംസ്ഥാനങ്ങൾ, പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിഷ്കർഷിക്കുന്ന പ്രസക്തയോഗ്യതകളുണ്ടെന്ന് ഉറപ്പാക്കണം. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പട്ടികവിഭാഗം 15%, പട്ടികവർഗം 7.5%, പിന്നാക്കം 27%, സാമ്പത്തികപിന്നാക്കം 10 % വീതം സംവരണമുണ്ട്. ഓരോ കാറ്റഗറിയിലും ഭിന്നശേഷിക്ക് 5%.

 

പരീക്ഷ: കേരളത്തിൽ 6 കേന്ദ്രങ്ങൾ

 

തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ ഉൾപ്പെടെ 98 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇവയിൽ രണ്ടെണ്ണം അപേക്ഷയിൽ മുൻഗണനാക്രമത്തിൽ കാണിക്കണം. ജൂലൈ 31നു രാവിലെ 10 മുതലുള്ള 120 മിനിറ്റ് കംപ്യൂട്ടർ ടെസ്റ്റിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ദേശീയതലത്തിൽ ബന്ധപ്പെട്ട ബാച്‌ലർ പ്രോഗ്രാമിനു നിർദേശിച്ചിട്ടുള്ള സിലബസ് അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.

 

Content Summary : AIAPGET 2023 application process begins, exam on July 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com