ADVERTISEMENT

ദേശീയ നിയമസർവകലാശാലകളിലെ 2024–25 വർഷത്തെ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് ഈ മാസം 3നു നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്ലാറ്റ്) ഫലം 10നു പ്രസിദ്ധീകരിച്ചു. പ്രവേശന കൗൺസലിങ്ങിന് 20ന് രാത്രി 10 വരെ റജിസ്റ്റർ ചെയ്യാം. വിദ്യാർഥികളെ ഇമെയിൽ / എസ്എംഎസ് വഴി വിവരം അറിയിച്ചിട്ടുണ്ട്.

പൂർണവിവരങ്ങൾക്ക് https://consortiumofnlus.ac.in സൈറ്റിലെ CLAT 2024 ലിങ്ക് നോക്കാം. ഈ സൈറ്റിലൂടെയാണു കൗൺസലിങ്ങിനു റജിസ്റ്റർ ചെയ്യേണ്ടത്. 30,000 രൂപ ഓൺലൈനായി റജിസ്ട്രേഷൻ ഫീ അടയ്ക്കണം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 20,000 രൂപ. ഈ തുക തിരികെക്കിട്ടുന്ന സാഹചര്യവുമുണ്ട്.

താൽപര്യമുള്ള സ്ഥാപനങ്ങളുടെ പേരുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കാം. കൗൺസലിങ്ങിന് 5 റൗണ്ടുകളുണ്ട്. ആദ്യ 3 റൗണ്ടുകളിൽ സീറ്റ് അലോട്ട് ചെയ്തുകിട്ടിയാൽ 3 ഓപ്ഷനുകളിലൊന്നു സ്വീകരിക്കണം.

1. ഫ്രീസ്: കിട്ടിയതു മതി. അടുത്ത റൗണ്ടുകളിൽ മാറ്റം വേണ്ട. കൺഫർമേഷൻ ഫീ അടയ്ക്കണം

2. ഫ്ലോട്ട്: മുൻഗണനയിൽ ഏറ്റവും മുന്നിലുള്ളതു കിട്ടിയില്ല; അടുത്ത റൗണ്ടിൽ മെച്ചമായ ഓപ്ഷനിലേക്കു മാറ്റം കിട്ടിയാൽ കൊള്ളാം. കൺഫർമേഷൻ ഫീ അടയ്ക്കണം. ആദ്യം സമർപ്പിച്ച മുൻഗണനാക്രമത്തിൽ, താഴെയുള്ള ഓപ്ഷനിലേക്കു മാറ്റം കിട്ടില്ല. നാലാം റൗണ്ട് കഴിഞ്ഞാൽ ഫ്ലോട്ട് അവസാനിക്കും

3. എക്സിറ്റ്: ഏതെങ്കിലും ഘട്ടത്തിൽ കൗൺസലിങ്ങിൽ നിന്നു വിട്ടുപോരണമെങ്കിൽ ഇതു സ്വീകരിക്കാം. ഒരിക്കൽ ഫ്രീസോ ഫ്ലോട്ടോ സ്വീകരിച്ച് കൺഫർമേഷൻ ഫീ അടച്ചിട്ടുണ്ടെങ്കിൽ അതു നഷ്ടപ്പെടും. അനുവദിച്ച അലോട്മെന്റ് റദ്ദു ചെയ്ത് മറ്റൊരാൾക്കു നൽകും. ഇതിനു ശേഷം കൗൺസലിങ്ങിൽ പ്രവേശിപ്പിക്കില്ല.

clat-table

ആദ്യ 3 റൗണ്ടുകളിൽ ഫ്രീസ് / ഫ്ലോട്ട് സ്വീകരിക്കുന്നതിനു മുൻപ് തിരികെക്കിട്ടാത്ത 20,000 രൂപ കൺഫർമേഷൻ ഫീ അടയ്ക്കണം.

∙ ആദ്യ 3 റൗണ്ടുകളിലെ  അലോട്മെന്റനുസരിച്ച് ഫ്രീസ് സ്വീകരിച്ചവർ മെയ് 14ന് അകം യൂണിവേഴ്സിറ്റി ഫീയടയ്ക്കണം.

∙ നേരത്തേ അടച്ചിട്ടുള്ള റജിസ്ട്രേഷൻ / കൺഫർമേഷൻ ഫീസ് കുറച്ച് ബാക്കി തുക യൂണിവേഴ്സിറ്റി ഫീയായി അടച്ചാൽ മതി. 5 റൗണ്ടുകൾക്കു ശേഷവും ഒഴിവുണ്ടെങ്കിൽ, അതതു സർവകലാശാലകൾക്ക് അവയിലേക്കു പ്രവേശനം നടത്താം.

Content Summary:

CLAT 2024 Results Out – Complete Your Counseling Registration by 20th April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com