ADVERTISEMENT

കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് 1678ൽ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ  12 വോള്യം ഗ്രന്ഥം Hortus Indicus Malabaricus ഇന്ന് ആർക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റൽ രൂപത്തിൽ വായിക്കാം (https://www.biodiversity library. org/item/14375). അതാണ് ഇന്റർനെറ്റ് കൊണ്ടുവന്ന മാറ്റം. അച്ചടി കണ്ടുപിടിക്കും മുൻപ്, ദീർഘകാലമെടുത്ത് ശ്രമകരമായി എഴുതിയും വരച്ചുമുണ്ടാക്കിയ പുസ്തകങ്ങൾ യൂറോപ്പിൽ, ചങ്ങലയിട്ടാണു സൂക്ഷിച്ചിരുന്നത്. നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടില്ലല്ലോ. അച്ചടി പ്രചാരത്തിലായതോടെ പുസ്തകങ്ങളും അറിവും ജനകീയമായി. ഇന്റർനെറ്റിന്റെ വരവ് ഈ മാറ്റത്തെ കൂടുതൽ വിപ്ലവകരമാക്കി. എന്നാൽ ഗൂഗിൾ പോലെയുള്ള സേർച് എൻജിനുകളിലൂടെയുള്ള വിവരാന്വേഷണമാണു നമുക്കു പരിചിതം. എന്നാൽ കൂടുതൽ ആധികാരികവും സമഗ്രവുമായ വിവരാന്വേഷണത്തിന് ഇന്റർനെറ്റ് തുറന്നുതരുന്ന വഴിയാണ് ഡിജിറ്റൽ ലൈബ്രറികൾ. പുസ്തകങ്ങൾ, ജേണലുകൾ, മൾട്ടിമീഡിയ തുടങ്ങിയ സ്രോതസ്സുകളെയെല്ലാം ആശ്രയിക്കാവുന്ന വെർച്വൽ ഇടം. ഡിജിറ്റൽ രൂപത്തിലല്ലാത്ത രേഖകൾ വരെ ഇന്നു ഡിജിറ്റൈസ് ചെയ്തു ലഭ്യമാകുന്നു.1971ൽ യുഎസിൽ ആരംഭിച്ച പ്രോജക്ട് ഗുട്ടൻബർഗാണ് ലോകത്തെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി സംരംഭം.

മെച്ചങ്ങൾ
പരമ്പരാഗത ലൈബ്രറി പോലെയല്ല, 24 മണിക്കൂറും ഇവയെ ആശ്രയിക്കാം. ഒരേ ഡോക്യുമെന്റ് തന്നെ ഒട്ടേറെപ്പേർക്ക് ഒരേസമയം ലഭ്യമാക്കാം. ആയിരക്കണക്കിനു രേഖകൾക്കിടയിൽനിന്നു നമുക്കുവേണ്ട പ്രത്യേക പുസ്തകം / ലേഖനം ഞൊടിയിടയിൽ തിരഞ്ഞു കണ്ടെത്താം. നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതിനാൽ ഏറ്റവും പുതിയ വിവരങ്ങൾക്ക് പരമ്പരാഗത ലൈബ്രറികളെക്കാൾ ആശ്രയിക്കാം.

പ്രധാന സോഫ്റ്റ്‌വെയറുകൾ 
പ്രചാരമേറിയ ചില ഡിജിറ്റൽ 
ലൈബ്രറി സോഫ്റ്റ്‌വെയറുകളും അവയുടെ സവിശേഷതകളും:

1) DSpace
സർവകലാശാലകൾ, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ മുതലായവ വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം. സ്ഥാപനത്തിന്റെ ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാം.

tomy-varghese-mannady-profile-image
ടോമി വർഗീസ് മണ്ണടി

2) Greenstone
പൂർണമായും കസ്റ്റമൈസ് ചെയ്യാവുന്ന മറ്റൊരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം. വൈവിധ്യമാർന്ന ഫോർമാറ്റിലുള്ള ശേഖരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികവ്.

3) Koha
പരമ്പരാഗതവും ഡിജിറ്റലുമായ ലൈബ്രറി ശേഖരങ്ങളും സേവനങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പൺ സോഴ്‌സ് ഇന്റഗ്രേറ്റഡ് ലൈബ്രറി സിസ്റ്റം. ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാം.

4) Eprints
അക്കാദമിക് സ്ഥാപനങ്ങൾക്ക് അനുയോജ്യമായ  ഓപ്പൺ സോഴ്സ് ഡിജിറ്റൽ ലൈബ്രറി സിസ്റ്റം. പൊതുലഭ്യതയ്ക്കായി ഗവേഷകർക്ക് സ്വന്തം രചനകൾ ആർക്കൈവ് ചെയ്യാം.

5) CONTENTdm
സൗജന്യമല്ല. കസ്റ്റമൈസേഷൻ സൗകര്യം പരിമിതം.  
പ്രമുഖമായ മറ്റുചില ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ്‌വെയറുകൾ: Fedora, Evergreen, Alma

(തിരവുനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ അക്കാദമിക് ലൈബ്രേറിയനാണു ലേഖകൻ)

google-verses-digital-library
English Summary:

This article delves into the transformative power of digital libraries, showcasing how they make information freely accessible to a global audience. It highlights the historical context of knowledge dissemination, the evolution from chained books to the internet age, and the advantages of digital libraries over traditional counterparts. The article also introduces popular digital library software like DSpace, Greenstone, and Koha, emphasizing their features and benefits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com