ADVERTISEMENT

21 ഒക്ടോബർ
മെഡിക്കൽ പിജി അപേക്ഷ

കേരളത്തിൽ മെഡിക്കൽ പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ഇന്നു വൈകിട്ട് 5 വരെ. www.cee.kerala.gov.in
പിജി നഴ്സിങ് രണ്ടാംഘട്ട പ്രവേശനം
പിജി നഴ്സിങ് രണ്ടാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക് 1നു മുൻപു കോളജിൽ പ്രവേശനം നേടണം. www.cee.kerala.gov.in. 0471 2525300
ഐഐഎയിൽ പിഎച്ച്ഡി
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് (ഐഐഎ) പുതുച്ചേരി സർവകലാശാലയുമായി ചേർന്നു നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിന് ഇന്നു വൈകിട്ട് 5.30 വരെ അപേക്ഷിക്കാം. www.iiap.res.in/phd_2024

22 ഒക്ടോബർ
പാരാമെഡിക്കൽ ഡിപ്ലോമ

ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. www.lbscentre.kerala.gov.in
ക്ലാറ്റ്: സമയം നീട്ടി
ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ ‘ക്ലാറ്റി’ന് അപേക്ഷിക്കാനുള്ള സമയം നാളെ രാത്രി 11.59 വരെ നീട്ടി. www.consortiumofnlus.ac.in
എൽഎൽ‍ബി ഓപ്ഷൻ
3 വർഷ, 5 വർഷ എൽഎൽബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റിന് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നാളെ രാത്രി 11.59 വരെ. www.cee.kerala.gov.in
എൻടെറ്റിന് സമയം നീട്ടി
ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി ശാഖകളിലേക്കുള്ള എൻടിഎയുടെ അധ്യാപന യോഗ്യതാപരീക്ഷ നാഷനൽ ടീച്ചർ എൻട്രൻസ് ടെസ്റ്റിന് (NTET) അപേക്ഷിക്കാനുള്ള സമയം നാളെ രാത്രി 11.50 വരെ നീട്ടി. https://exams.nta.ac.in/NTET. പരീക്ഷാഫീ 23നു രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം.

23 ഒക്ടോബർ
കണ്ണൂരിൽ എംഎഡ്

കണ്ണൂർ സർവകലാശാലയുടെ ധർമശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിൽ എംഎഡ് പ്രവേശന സമയം 23 വരെ നീട്ടി. പ്രവേശനത്തിനു നേരിട്ടു ബന്ധപ്പെടണം. ഫോൺ: 0497 2781290
എംബിബിഎസ് / ബിഡിഎസ് മൂന്നാംഘട്ട പ്രവേശനം
എംബിബിഎസ് / ബിഡിഎസ് മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ 23നു വൈകിട്ട് 4ന് അകം അതതു കോളജുകളിൽ പ്രവേശനം നേടണം. www.cee.kerala.gov.in
മെഡിക്കൽ അനുബന്ധം: മൂന്നാം ഘട്ടം
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് മൂന്നാംഘട്ട അലോട്മെന്റിന് ഓപ്ഷൻ പുനഃക്രമീകരണം 23ന് ഉച്ചയ്ക്ക് 2 വരെ. www.cee.kerala.gov.in

24 ഒക്ടോബർ
ജിപ്മെറിൽ നഴ്സിങ്

പുതുച്ചേരി ജിപ്മെറിൽ ബിഎസ്‌സി നഴ്സിങ്ങിനും മറ്റു 11 ബിഎസ്‌സി പ്രോഗ്രാമുകൾക്കും ഓൺലൈൻ അപേക്ഷ ഒക്ടോബർ 24 വരെ. www.academic.jipmer.edu.in
ഐഐഎസ്‌സിയിൽ പിഎച്ച്ഡി
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) പിഎച്ച്ഡി പ്രവേശനത്തിന് ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. www.iisc.ac.in/admission

25 ഒക്ടോബർ
പിഎം ഇന്റേൺഷിപ് സ്കീം
21–24 പ്രായക്കാരായ ഉദ്യോഗാർഥികൾക്ക് പിഎം ഇന്റേൺഷിപ് സ്കീമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25. റഗുലർ വിദ്യാർഥികളോ മുഴുവൻസമയ ജോലിയുള്ളവരോ ആകരുത്. www.pminternship.mca.gov.in
എസ്എൻ ഓപ്പൺ സർവകലാശാല
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25. erp.sgou.ac.in
നാനോസയൻസിൽ പിഎച്ച്ഡി
മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ് ടെക്നോളജിയിൽ (ഐഎൻഎസ്‌ടി) പിഎച്ച്ഡിക്കു ചേരാനുള്ള അപേക്ഷയുടെ ഹാർഡ് കോപ്പി 25നു മുൻപു തപാലിലോ നേരിട്ടോ നൽകണം. www.inst.ac.in
ഒബിസി ഓവർസീസ് സ്കോളർഷിപ്
ഒബിസി വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിൽ പിജി, പിഎച്ച്ഡി പഠനത്തിന് പിന്നാക്കവിഭാഗ വികസന വകുപ്പു മുഖേന നൽകുന്ന ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം 25 വരെ നീട്ടി. http://egrantz.kerala.gov.in. 0471 2727379

26 ഒക്ടോബർ
ആസ്പയർ സ്കോളർഷിപ്
വിദ്യാഭ്യാസ വകുപ്പു മുഖേന അനുവദിക്കുന്ന റിസർച് അവാർഡിന് (ആസ്പയർ സ്കോളർഷിപ്) സർക്കാർ, എയ്ഡഡ് രണ്ടാംവർഷ ബിരുദാനന്തരബിരുദ, എംഫിൽ, പിഎച്ച്ഡി വിദ്യാർഥികളിൽനിന്ന് 26 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.dceshcolarship.kerala.gov.in

English Summary:

Oct 21-26: Important Dates for Students - Applications, Admissions & Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com