ADVERTISEMENT

വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്ഥാനപതി. ഏറ്റവും തിളക്കമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ആ ജോലി ആരാണ് സ്വപ്നം കാണാത്തത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന നിങ്ങൾക്കും അങ്ങനെയൊരു മോഹമുണ്ടോ? എങ്കിൽ മേയ് 15 വൈകുന്നേരം നിങ്ങൾക്കുള്ളതാണ്. നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വേണു രാജാമണിയുമായി സംവദിക്കാൻ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഇന്ത്യൻ ഫോറിൽ സർവീസ് കരിയറിലെ അവസരങ്ങളോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന മാർഗനിർദേശങ്ങളും നേരിട്ട് ചോദിച്ചറിയാം. 

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

1986 ഐഎഫ്എസ് ബാച്ചുകാരനായ വേണു, നെതർലൻഡ്സിൽ നിയമിക്കപ്പെടും മുൻപ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. 2007 മുതൽ 3 വർഷം ദുബായിൽ കോൺസൽ ജനറലായിരുന്നു. ചൈനയിലെയും ഹോങ്കോങ്ങിലെയും സ്ഥാനപതികാര്യാലയങ്ങളിലും ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യൻ മിഷനിലും പ്രവർത്തിച്ചു. വാഷിങ്ടനിലെ സ്ഥാനപതികാര്യാലയത്തിൽ പൊളിറ്റിക്കൽ കൗൺസലർ, ഡൽഹിയിൽ ധനമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയത്തിൽ ചൈനാവിഭാഗം ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചു. മാധ്യമപ്രവർത്തകനായിരിക്കെയാണ് വേണു ഐഎഫ്എസിലേക്കു വന്നത്.

Venu Rajamony
വേണു രാജാമണി. ചിത്രം : റോബർട്ട് വിനോദ് ∙ മനോരമ

മേയ് 15ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സൗജന്യ വെബിനാറിൽ റജിജസ്റ്റർ ചെയ്യാൻ https://bit.ly/3VzjZXD എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : An Interactive Session with Venu Rajamony IFS - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com