ഒറ്റ ‘ക്ലിക്ക്’ മതി ജീവിതം വഴിമാറാൻ; ഫൊട്ടോഗ്രഫി പഠിച്ചാലോ?
Mail This Article
ഭംഗിയുള്ളത് എന്തെങ്കിലും കാണുമ്പോൾ അത് ചിത്രമായി ഒപ്പിയെടുക്കാൻ തോന്നുന്നത് സ്വഭാവികം. ക്യാമറയോ സ്മാർട്ഫോണോ കൊണ്ട് ചിത്രമെടുത്ത് വിസ്മയിപ്പിക്കുന്നവരെ കണ്ടിട്ട് അസൂയ വേണ്ട. പരിശീലനം ലഭിച്ചാൽ ആർക്കും മികവുറ്റ ചിത്രങ്ങൾ എടുക്കാം. ചിലപ്പോൾ നിങ്ങളെടുക്കുന്ന ചിത്രം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ സാധ്യതയുമുണ്ട്. ഫൊട്ടോഗ്രഫി ഗൗരവമായി പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനോരമ ഹൊറൈസണും മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനും (MASCOM) ചേർന്ന് സെപ്റ്റംബർ രണ്ടിനു കോട്ടയത്ത് സംഘടിപ്പിക്കുന്ന ഫൊട്ടോഗ്രഫി വർക്‌ഷോപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
രാവിലെ ഒൻപതിന് ആരംഭിക്കുന്ന ക്ലാസ് മാസ്കോമിലെ ഫൊട്ടോഗ്രഫി ഇൻസ്ട്രക്ടർ എസ്.സാലുമോൻ നയിക്കും. മികച്ച ചിത്രങ്ങളെടുക്കാനുള്ള സാങ്കേതിക വിവരങ്ങൾ പങ്കുവയ്ക്കും. ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/digital-still-photography/ അല്ലെങ്കിൽ 9048991111
Content Summary : One day workshop on digital still photography