ഇംഗ്ലീഷ് ആണോ പ്രശ്നം: പഠിക്കൂ സ്പോക്കൺ ഇംഗ്ലിഷ് സർട്ടിഫിക്കേഷന്‍ കോഴ്സ്
Mail This Article
ഏതൊക്കെ ഭാഷയറിയാം എന്ന ചോദ്യത്തിന് മാതൃഭാഷ കഴിഞ്ഞാൽ പിന്നെ ഇംഗ്ലിഷ് എന്ന് ഉത്തരമെഴുതുന്നവരാകും അധികവും.എന്നാൽ അപ്രതീക്ഷിതമായി ആംഗലേയം ഒന്ന് കൈകാര്യം ചെയ്യേണ്ടി വന്നാൽ പതറാതെ നിൽക്കാൻ എത്രപേർക്ക് കഴിയും..? പഠിക്കാൻ ബുദ്ധിമുട്ടേറിയ മലയാളം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന നമുക്ക് എന്തും പഠിക്കാം എന്ന ആത്മവിശ്വാസം നല്ലത് തന്നെയാണ്. എങ്കിൽ അതിനൊപ്പം ഒന്ന് മനസ്സു വച്ചാൽ വരുതിയിൽ ആക്കാവുന്നതേയുള്ളൂ ഇംഗ്ലിഷ് ഭാഷ.
ജോലി സ്ഥലങ്ങളിൽ, മീറ്റിങ്ങുകളിൽ ഒക്കെ പലപ്പോഴും എന്താണ് പറയേണ്ടത് എന്നറിയാം പക്ഷേ എങ്ങനെ പറയണം എന്ന് അറിയില്ല എന്നതുകൊണ്ട് മാത്രം നിശബ്ദരായി പോയിട്ടുണ്ടോ.? കരിക്കുലംവിറ്റയിൽ എഴുതിച്ചേർക്കാൻ മികവുകൾ ആവശ്യത്തിനുണ്ടെങ്കിലും എങ്ങനെ എഴുതുമെന്ന് ആശങ്കയുണ്ടോ..? ഒരുപാട് മെയിൽ അയച്ചിട്ടുണ്ടെങ്കിലും മെയിൽ എത്ര തരം ഉണ്ട്, ഓരോന്നിലും ഏത് രീതിയിൽ ഭാഷ പ്രയോഗിക്കണം എന്നറിയാമോ.?
എല്ലാ ചോദ്യങ്ങൾക്കുമുള്ള പരിഹാരവുമായി എത്തുകയാണ് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ. മേയ് 23ന് ആരംഭിക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ നിങ്ങളുടെ ഭാഷ നൈപുണ്യം മെച്ചപ്പെടുത്താനാകും. സന്ദര്‍ഭങ്ങൾക്കനുശ്രിതമായി ശബ്ദ ക്രമീകരണം, ശരീരഭാഷയുടെ പ്രയോഗം തുടങ്ങിയവ കൂടുതൽ നന്നായി ഭാഷ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇന്ററാക്റ്റീവ് സെക്ഷനുകളും, പ്രാക്ടിക്കൽ ട്രെയിനിങ്ങും ഉൾപ്പെടുന്ന ക്ലാസ്സുകൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സന്ദർശിക്കൂ https://www.manoramahorizon.com/package/upskilling/spoken-english-certification-course അല്ലെങ്കിൽ വിളിക്കൂ 9048991111.