മിടുക്കുണ്ടെങ്കിൽ പണി ഉടനടി കിട്ടും; മിനിമം 4 ലക്ഷത്തിന്റെ പാക്കേജ്!

Mail This Article
ലോകം ഡിജിറ്റൽ ആകുമ്പോൾ എല്ലാ രംഗത്തും വൻതോതിൽ ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഡേറ്റയ്ക്ക് എന്തിനെക്കാളും വിലയുള്ള കാലത്ത് ഒരു പരിധിയിലേറെ വിവരം ശേഖരിച്ചുവയ്ക്കണമെങ്കിൽ ഭാരിച്ച ചെലവാണ്. ഇതിനുള്ള ഉത്തരമാണ് ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം. അതിവേഗം വളർന്നുപന്തലിക്കുന്ന സാങ്കേതികവിദ്യയാണു ക്ലൗഡ് കംപ്യൂട്ടിങ്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തു ജോലി ചെയ്യുന്നവർക്ക് ആഗോളവ്യാപകമായി ഡിമാൻഡ് ഏറും. മികവുണ്ടെങ്കിൽ തുടക്കക്കാർക്കു പ്രതിവർഷം കുറഞ്ഞത് നാലു ലക്ഷം രൂപ ശമ്പളം നേടാനാകുമെന്ന് കരിയർ സെറ്റ് ഗ്ലാസ്ഡോർ സൂചിപ്പിക്കുന്നു. ടെസ്റ്റ് ഓട്ടമേഷൻ സ്പെഷലിസ്റ്റ്, പൈത്തൺ, ജാവ, ഡോട്ട് നെറ്റ്, സി പ്ലസ്പ്ലസ് ഡവലപ്പർ തുടങ്ങിയവർക്കെല്ലാം സുവർണാവസരങ്ങളാണ് ലഭിക്കുക. ക്ലൗഡ് കംപ്യൂട്ടിങ് കളം പിടിക്കുമ്പോൾ അടിസ്ഥാനങ്ങൾ മനസ്സിലാക്കാനും, പ്രായോഗിക പരിശീലനം നേടി, ഒരു കരിയർ ആരംഭിക്കാനും നിലവിലുള്ളത് മെച്ചപ്പെടുത്താനും സഹായിക്കുന്ന ‘ക്ലൗഡ് എസൻഷ്യൽസ് വിത്ത് അഷ്വർ – ലേൺ ആൻഡ് ഡിപ്ലോയ്’ (Cloud Essentials with Azure: Learn & Deploy) ഒാൺലൈൻ കോഴ്സിനു ചേരാം. കൊച്ചി ആസ്ഥാനമായുള്ള നെസ്റ്റ് ഡിജിറ്റലിന്റെ സഹകരണത്തോടെ മൈക്രോസോഫ്റ്റ് അഷ്വർ അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിങ് കോഴ്സിൽ പ്രധാന സേവനങ്ങൾ, അഷ്വർ പോർട്ടൽ, വെർച്വൽ മെഷീനുകൾ, സ്റ്റോറേജ് അക്കൗണ്ടുകൾ, ഡേറ്റബേസ് സർവീസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന്റെ ലൈവ് ട്രെയ്നിങ്, സുരക്ഷയും മാനേജ്മെന്റും പഠിക്കാവുന്ന രീതിയിലാണ് കോഴ്സ് രൂപകൽപന. അഞ്ചു ദിവസം പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒാൺലൈൻ ക്ലാസ് മാർച്ച് 10നു ആരംഭിക്കും. വൈകിട്ട് 7 മുതൽ 9 വരെയാണ് ഒാൺലൈൻ ക്ലാസ്. താഴെ കൊടുത്ത ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഒാൺലൈൻ കോഴ്സിനു റജിസ്റ്റർ ചെയ്യാൻ : https://tinyurl.com/bdhaajwy