ADVERTISEMENT

129 വർഷത്തിനു ശേഷം വെള്ളനിറത്തിലുള്ള രോമങ്ങളോടുകൂടിയ അപൂർവ ഇനത്തിൽപ്പെട്ട മരപ്പട്ടിയെ ഒഡിഷയിൽ കണ്ടെത്തി. സത്ക്കോസിയ കടുവ സങ്കേതത്തിലാണ് അപൂർവ മരപ്പട്ടിയെ കണ്ടെത്തിയത്. കടുവകളെ നിരീക്ഷിക്കുന്നതിനായി സങ്കേതത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറയിലാണ് മരപ്പട്ടിയുടെ ചിത്രങ്ങൾ പറഞ്ഞത്. 

 

ഇന്ത്യൻ പാം സിവറ്റ് എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ട ഒന്നിനാണ് വെള്ളനിറത്തിലുള്ള രോമമുമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഈ ഉപവിഭാഗത്തിന്റെ സാന്നിധ്യം വനമേഖലയിലുണ്ടോയെന്ന്  അറിയുന്നതിനുള്ള അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ. ഇതിന് മുൻപ് 1891 ൽ കാണ്ഡമാലിലാണ് ഇത്തരം ഒന്നിനെ കണ്ടെത്തിയത്. എന്നാൽ 2004 ൽ രാജസ്ഥാന്റെ തെക്കൻ മേഖലയിൽ വെള്ളനിറത്തിലുള്ള മരപ്പട്ടിയെ കണ്ടെത്തിയിരുന്നു. ജനിതക വ്യതിയാനം മൂലമുണ്ടാകുന്ന ആൽബിനിസം എന്ന അവസ്ഥയെ തുടർന്നാണ് മരപ്പട്ടി വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. 

 

എന്നാൽ ഒഡിഷയിൽ കണ്ടെത്തിയ മരപ്പട്ടി ഭാഗികമായി മാത്രം ആൽബിനിസം ബാധിച്ചതാണ്. ഇതിന്റെ തോളിന് താഴേക്കുള്ള  ഭാഗത്തെ രോമം പൂർണമായും വെളുത്ത നിറത്തിലാണെങ്കിലും ചെവിയുടെ പിൻഭാഗത്തും  കണ്ണിനും  വായയുടെ ചുറ്റുമുള്ള ഭാഗത്തും തലയ്ക്ക് പിന്നിലായും കറുത്ത നിറത്തിലുള്ള രോമങ്ങളുണ്ട്. കാണ്ഡമാലിൽ മുൻപ് കണ്ടെത്തിയ മരപ്പട്ടിയുടെ നിറവും സമാനമായ രീതിയിൽ തന്നെയായിരുന്നു. 

 

ജനിതകവ്യതിയാനം മൂലമല്ലാതെ  കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കൊണ്ടും  ജീവികളിൽ ഇത്തരത്തിൽ നിറം മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ പുതിയതായി  കണ്ടെത്തിയത് മരപ്പട്ടികളിലെ ഉപവിഭാഗം തന്നെയാണെന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. സൂ എന്ന ജേർണലിലാണ് ഗവേഷകർ പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary: Albino palm civet sighted in Odisha after 129 years in Satkosia Tiger Reserve

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com