പാമ്പുകളും കുരങ്ങുകളും ആമകളും; ചെന്നൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അപൂർവയിനം ജീവികൾ
Mail This Article
ചെന്നൈ വിമാനത്താവളത്തിൽ രണ്ട് ബാഗുകളിലായി അപൂർവയിനത്തിൽപ്പെട്ട പാമ്പുകളെയും കുരങ്ങുകളെയും ആമകളെയും കണ്ടെത്തി. വിമാനത്താവളത്തിലെ ലഗേജ് ക്ലെയിം ബെൽറ്റിനടുത്താണ് ജീവികളടങ്ങിയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിമാനത്താവള ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ അപൂർവയിനത്തിൽപ്പെട്ട 45 ബാൾ പൈതണുകളെയും (ഒരിനം മലമ്പാമ്പ്) മൂന്ന് മർമോസെറ്റ് കുരങ്ങുകളെയും മൂന്ന് നക്ഷത്ര ആമകളെയും കോൺ സ്നേക്ക് വിഭാഗത്തിൽപ്പെട്ട എട്ട് പാമ്പുകളെയും കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ടെടുത്ത ജീവികളെ ഡിപ്പാർട്ട്മെന്റ് ഓഫ് ആനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് ഉത്തരവ് പ്രകാരം ബാങ്കോക്കിലേക്കു തിരിച്ചയച്ചു. ചെന്നൈ വിമാനത്താവളത്തിൽ ഇതിനു മുൻപും അപൂർവയിനത്തിൽപ്പെട്ട ജീവികളെ കവറുകളിൽ കെട്ടിയ നിലയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
English Summary: 59-exotic-animals-seized-from-flyer-at-chennai-airport-deported-to-bangkok