ചൈനയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; 10 മരണം, നൂറുകണക്കിന് വീടുകൾ നിലംപൊത്തി–വിഡിയോ
Mail This Article
×
ചൈനയുടെ കിഴക്കൻ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായി തുടരുന്നു. ബീജിങ്, നാൻകായ്, സുഖ്യൻ, ജിയാങ്സു തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സർവനാശം വിതച്ചിരിക്കുകയാണ്. ഇതുവരെ 10 പേർ മരിച്ചതായാണ് വിവരം. നിരവധിപ്പേർക്ക് പരുക്കേറ്റു, 130ലധികം വീടുകൾ പൂർണമായും തകർന്നു.
ചുഴലിക്കാറ്റിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊടുങ്കാറ്റിനിടയ്ക്ക് വാഹനവുമായി പോകുന്നവരുടെ അവസ്ഥ അതിഭീകരമാണ്. മുൻപ് 2016ലാണ് ഈ പ്രദേശങ്ങളിൽ കൊടുങ്കാറ്റ് നാശം വിതച്ചിരുന്നത്. അന്ന് 98 പേർക്ക് ജീവൻ നഷ്ടമായി.
Content Highlights: Tornado | China | Viral Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.