ADVERTISEMENT

ഒറ്റ രാത്രികൊണ്ട് മത്സ്യംവിറ്റ് കോടിപതിയായി പാക്കിസ്ഥാൻ കറാച്ചിയിലെ മത്സ്യവിൽപ്പനക്കാരൻ. ഗോൾഡൻ ഫിഷ് എന്നറിയപ്പെടുന്ന ‘സോവ’ എന്ന മത്സ്യം 7 കോടി രൂപയ്ക്കാണ് ഹാജി ബലൂച് വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ച അറബിക്കടലിൽ നിന്നാണ് ഹാജിക്കും കൂട്ടർക്കും സോവയെ ലഭിച്ചത്. വളരെ അപൂർവമായാണ് ഈ മത്സ്യയിനം വലയിൽ കുടുങ്ങുക. ഒരുപാട് ഗുണങ്ങളുള്ള മത്സ്യയിനമായതിനാൽ കറാച്ചി ഹാർബറിൽ 7 കോടി രൂപയ്ക്ക് ലേലത്തിന് പോവുകയായിരുന്നു. 

20 മുതൽ 40 കിലോവരെ ഭാരമുള്ള മത്സ്യമാണ് സോവ. 1.5 മീറ്റർ വരെ വളരാൻ സാധ്യതയുള്ളവയാണ്. സോവയുടെ വയറ്റിൽനിന്നും ലഭിക്കുന്ന നൂല് പോലുള്ള വസ്തു ഔഷധാവശ്യങ്ങൾക്കും ശസ്ത്രക്രിയാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പരമ്പരാഗത മരുന്നുകളിലും പ്രാദേശിക പാചകത്തിലും ഗോൾഡൻ ഫിഷ് ഉപയോഗിക്കാറുണ്ട്. പ്രജനന സമയത്തു മാത്രമാണ് ഇവ കടല്‍തീരത്തേക്ക് വരുന്നത്. 

English Summary:

Pak Fisherman Becomes Millionaire Overnight After Selling Rare Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com