ഹെൽമറ്റ് എടുക്കാൻ നോക്കിയപ്പോൾ അകത്ത് പത്തിവിടർത്തിയ മൂർഖൻ; കൊത്താൻ ശ്രമം– വിഡിയോ

Mail This Article
തക്കം കിട്ടിയാൽ വണ്ടിക്കകത്തും ഷൂസിലും ചുരുണ്ടുകൂടി കിടക്കുന്ന കക്ഷികളാണ് പാമ്പുകള്‍. ഇത് പലപ്പോഴും ആളുകളെ അപകടത്തിലാക്കാറുണ്ട്. കഴിഞ്ഞ ദിവസം സമൂഹമാധ്യത്തിൽ പ്രചരിച്ച ഒരു വിഡിയോയിൽ പാമ്പ് ഹെൽമറ്റിലാണ് സ്ഥാനം ഉറപ്പിച്ചത്. കറുപ്പും ചാരനിറവും കലർന്ന ഹെൽമറ്റിനകത്ത് അതേ നിറമുള്ള മൂർഖനാണ് കയറിയത്.
തറയിൽവച്ച ഹെൽമറ്റിനകത്ത് ചുരുണ്ടുകൂടി കിടന്ന പാമ്പിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ല. പത്തിവിടർത്തിയ മൂർഖൻ ആളുകളെ കൊത്താൻ ശ്രമിക്കുന്നുണ്ട്. വിഷം ചീറ്റുന്നതിന്റെ ശബ്ദം വിഡിയോയിൽ വ്യക്തമാണ്. ഒരാൾ ഹെൽമറ്റ് പതുക്കെ പൊക്കി മാറ്റാൻ ശ്രമിച്ചെങ്കിലും പാമ്പ് ആക്രമിക്കാൻ തയാറായി നിൽക്കുകയായിരുന്നു.