ADVERTISEMENT

ആർതർ കോനൻ ഡോയ്ൽ എന്നു കേട്ടിട്ടുണ്ടോ? ലോകപ്രശസ്ത കഥാപാത്രമായ ഷെർലക് ഹോംസിന്റെ സ്രഷ്ടാവാണ് ഡോയ്ൽ. എന്നാൽ ഡോയ്ൽ ഒരു ഫിക്ഷൻ എഴുത്തുകാരൻ മാത്രമായിരുന്നില്ല, വിവിധ ശാസ്ത്രമേഖലകളെക്കുറിച്ചൊക്കെ അപാരമായ അറിവുണ്ടായിരുന്ന ഒരു പണ്ഡിതനും കൂടിയായിരുന്നു. 

ഡോയ്ൽ എഴുതിയ ലോസ്റ്റ് വേൾഡ് എന്ന നോവലിൽ ഒരു മൃഗത്തെപ്പറ്റി പറയുന്നുണ്ട്. അഗൂട്ടി എന്നൊരു മൃഗം. മധ്യ, തെക്കേ അമേരിക്കൻ മേഖലകളിൽ കാണപ്പെടുന്ന മൂഷികവർഗത്തിൽപെടുന്ന മൃഗമാണ് അഗൂട്ടി. ഗിനിപ്പന്നിയെപ്പോലിരിക്കുന്ന ഈ മൃഗത്തിന്റെ ശരീരം എണ്ണമയമാണ്. കൂടാതെ ദുർഗന്ധമുള്ള ഒരു വസ്തുവുണ്ട്. മുൻകാലുകളിൽ 5 വിരലുകളും പിൻകാലുകളിൽ 3 വിരലുകളുമുള്ളതാണ് അഗൂട്ടി. സൂക്ഷിച്ചുനോക്കിയാൽ കാണാവുന്ന തരത്തിൽ ഒരു വാലും ഇതിനുണ്ട്.

വളരെ കട്ടിയുള്ള വസ്തുക്കൾ ചവയ്ക്കാൻ പറ്റുന്ന രീതിയിലുള്ള പല്ലുകളാണ് അഗൂട്ടിക്ക്. ബ്രസീൽ നട്ടുകളാണ് ഇവയുടെ പ്രധാന ആഹാരം. ഇവയുടെ പല്ലുകൾ ജീവിതകാലത്തുടനീളം വളർന്നുകൊണ്ടിരിക്കും.

കോട്ടിമുണ്ടി, ജാഗ്വർ, ഓസിലോട്ട് തുടങ്ങിയ ജീവികളാണ് അഗൂട്ടികളുടെ പ്രധാന വേട്ടക്കാർ. ഭക്ഷണം അധികമായി കൈയിൽ കിട്ടിയാൽ കുറേയെറെ നട്ടുകൾ മണ്ണിൽ നിക്ഷേപിക്കും. പിന്നീട് ദൗർലഭ്യമുണ്ടായാൽ ഇതു കുറെയൊക്കെ തുരന്നെടുക്കാൻ അഗൂട്ടിക്കു കഴിയും. എന്നാൽ പലതും മറക്കാറാണു പതിവ്. ഈ വിത്തുകൾ മരങ്ങളായി മാറും. ആമസോൺ മഴക്കാടുകളിലെ വൃക്ഷനിബിഢത നിലനിർത്തുന്നതിൽ അഗൂട്ടിക്കും പങ്കുണ്ട്. മഴക്കാടുകളുടെ കൃഷിക്കാരൻ എന്നും ഈ ജീവി അറിയപ്പെടുന്നു.

English Summary:

Sherlock Holmes Creator's Secret Obsession: The "Farmer" Rodent of the Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com