ADVERTISEMENT

15 അടി ഉയരവും 10 വയസ്സും ഉള്ള പേരാലിന്റെ പരിസ്ഥിതി മൂല്യം 7,45,000 രൂപ. സംസ്ഥാന വനംവകുപ്പ് ഗവേഷണവിഭാഗമാണ് ഈ തുക കണക്കാക്കിയത്. പൊതുമരാമത്ത് ഭൂമിയിൽനിന്ന് അനുമതിയില്ലാതെ ഈ മരം മുറിച്ചു മാറ്റിയ വ്യക്തിക്ക് ഈ തുക പിഴ ചുമത്തി. 

ചൂട്ടുവേലിയിൽ പൊതുസ്ഥലത്തെ പേരാൽ അനുമതിയില്ലാതെ മുറിച്ചു മാറ്റിയതിന് നടപടി ആവശ്യപ്പെട്ട് ജില്ലാ ട്രീ അതോറിറ്റി കമ്മിറ്റിയംഗം തീർത്ഥപാദപുരം ബിനുമന്ദിരത്തിൽ കെ.ബിനുവാണ് സാമൂഹിക വനവൽകരണ വിഭാഗത്തിന് പരാതി നൽകിയത്. വനംവകുപ്പ് ഗവേഷണ വിഭാഗം പരിശോധന നടത്തി. മരങ്ങൾ പുറത്തുവിടുന്ന ഓക്സിജന്റെ വിലയെ അടിസ്ഥാനമാക്കി അവയുടെ സാമ്പത്തിക മൂല്യം കണക്കാക്കാൻ  2020ൽ  സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ  നേതൃത്വത്തിലുള്ള  ബെഞ്ച് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഒരു മരം ഉൽപാദിപ്പിക്കുന്ന ഓക്സിജൻ, ജൈവവളം, സൂക്ഷ്മ പോഷകങ്ങൾ തുടങ്ങിയവയുടെ മൂല്യം പ്രതിവർഷം 74,500 രൂപയായി പരിഗണിക്കണമെന്നായിരുന്നു റിപ്പോർട്ട്. 3 വർഷം മുൻപ് നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നു മുറിച്ച് മാറ്റിയ പേരാൽ മരത്തിനു 15 അടി ഉയരവും 120 സെന്റീമീറ്റർ ചുറ്റളവുമുണ്ട്. 

പേരാലിന്റെ കാർബൺ ശേഖരം 209 കിലോഗ്രാമാണ്. മരത്തിന്റെ പ്രായം 10 വയസ്സ്. പേരാലിൽനിന്നു പ്രതിവർഷം വേർതിരിച്ചെടുക്കുന്ന കാർബൺ 20.9 കിലോഗ്രാമും.  ഉൽപാദിപ്പിക്കുന്ന ഓക്സിജന്റെ അളവ് 55.8 കിലോഗ്രാമായി കണക്കാക്കി. മുറിച്ചുമാറ്റിയ പേരാൽ 10 വർഷം കൊണ്ട് 558 കിലോഗ്രാം ഓക്സിജനാണ് ഉൽപാദിപ്പിച്ചത്. ഇതു പരിഗണിച്ച് ഒരു വർഷം 74,500 രൂപ വീതം 10 വർഷത്തെ പരിസ്ഥിതി മൂല്യമാണ് കണക്കാക്കിയത്.

English Summary:

Shocking! 10-Year-Old Banyan Tree Valued at ₹7.45 Lakh Felled in Choottuveli, Hefty Fine Imposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com