ADVERTISEMENT

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമായാണ് രാജവെമ്പാല കണക്കാക്കപ്പെട്ടിരുന്നത്. പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്ത ഈ രാജനെപ്പറ്റി പുതിയ പഠനങ്ങളുമായി എത്തുകയാണ് ഗവേഷകർ. കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ നാലോളം സ്‌പീഷീസുകളിൽപ്പെട്ട രാജവെമ്പാലകളുണ്ടെന്ന് കണ്ടെത്തി.

നോർത്തേൺ കിങ് കോബ്ര (ഒഫിയോഫാഗസ് ഹന്ന), സുന്ദ കിങ് കോബ്ര (ഒഫിയോഫാഗസ് ബംഗറസ്), പശ്ചിമഘട്ട രാജവെമ്പാല (ഒഫിയോഫാഗസ് കാലിങ്ക), ലുസൺ കിങ് കോബ്ര (ഒഫിയോഫാഗസ് സാൽവതാന) എന്നിങ്ങനെ 4 വ്യത്യസ്ത ഇനങ്ങളായി കണക്കാക്കിയിരിക്കുകയാണ്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു പാമ്പുകളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ ഒഫിയോഫാഗസ് എന്ന പദം സൂചിപ്പിക്കുന്നത്. അതിൽ മാറ്റമൊന്നുമില്ല.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി രാജവെമ്പാലയുടെ ശരീരഘടനയെയും ജീനുകളെയും കുറിച്ച് അവർ നടത്തിയ ആഴത്തിലുള്ള പഠനങ്ങൾ അത് ഒരു ജീവിവർഗത്തിൽ പെട്ടതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ കാണപ്പെടുന്ന ഒഫിയോഫാഗസ് കാലിങ്കയുടെ ശരീരത്തിൽ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ബാൻഡുകൾ കുറവാണ്.

രണ്ടാമത്തെ ഇനം, ഒഫിയോഫാഗസ് ഹന്ന, വടക്കേ ഇന്ത്യ, കിഴക്കൻ പാകിസ്ഥാൻ, ഇന്ത്യ-ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു, അതിന്റെ ശരീരത്തിൽ 5-70 ബാൻഡുകളുണ്ട്. മൂന്നാമത്തെ ഇനം ഓഫിയോഫാഗസ് ബംഗറസ് ആണ്, ഇതിന്റെ ശരീരത്തിൽ 70 ലധികം ബാൻഡുകളുണ്ട്. എന്തായാലും മേഖലകൾ തിരിച്ച് ആന്റി വെനം നിർമിക്കേണ്ടതായി വരുമോയെന്നുൾപ്പടെയുള്ള ഗവേഷണങ്ങളിലേക്കായിരിക്കും ഈ കണ്ടെത്തൽ നയിക്കുക.

English Summary:

World's Longest Venomous Snake Just Got More Complex: Meet the 4 King Cobras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT